പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലക്ഷദീപ മഹോത്സവം നവംബര്‍ 21 മുതല്‍
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറ് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന മുറജപം നവംബര്‍ 21-ന് ആരംഭിക്കുന്നു. മുറജപത്തോടനുബന്ധിച്ച് 55 ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ കലാമേളയും സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള രണ്ടായിരത്തില്‍പരം കലാകാരന്മാര്‍ മേളയില്‍ പങ്കെടുക്കുന്നു. ഗോപിക വര്‍മ്മ, മഞ്ജരി, മേതില്‍ ദേവിക, പാരിസ് ലക്ഷ്മി, ഉത്തര ഉണ്ണി, അപര്‍ണ്ണ രാജീവ്, രാജശ്രീ വാര്യര്‍, ഡോ.നീന പ്രസാദ്, വിന്ദുജ മേനോന്‍, പത്മപ്രിയ, സായ് വെങ്കടേഷ്, മീനാക്ഷി ശ്രീനിവാസന്‍, ആശാ ശരത്, ലക്ഷ്മി ഗോപാലസ്വാമി, ജാനകി രംഗരാജന്‍, എം. ജയചന്ദ്രന്‍, കാവാലം ശ്രീകുമാര്‍, മഞ്ജു ഭാര്‍ഗവി, രമേഷ് നാരായണ്‍ തുടങ്ങി നിരവധി കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ രാത്രി 7.15 മുതല്‍ 8.15 വരെയാണ് കലാപരിപാടികളുടെ അവതരണം.
56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപം ജനുവരി 15-നാണ് അവസാനിക്കുക. ലക്ഷദ്ദീപത്തോടെയായിരിക്കും മുറജപത്തിന്റെ സമാപനം.
Comments are closed.