DCBOOKS
Malayalam News Literature Website

‘ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ‘; ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ട മഹദ് ഗ്രന്ഥം

ശ്രീനാരായണഗുരു സമാധി ദിനത്തോടനുബന്ധിച്ച് ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം ‘ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം  ഇപ്പോള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം ഡി സി ബുക്‌സിലൂടെ.  നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ അധിപനും ആധ്യാത്മിക ഗുരുവും  നാരായണ ഗുരുവിന്റെ ശിഷ്യപാരമ്പര്യത്തില്‍ ഉള്‍പ്പെട്ടതുമായ  ശ്രീ. മുനി നാരായണപ്രസാദ് വ്യാഖ്യാനം ചെയ്ത ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം. 3,500 രൂപ മുഖവിലയുള്ള പുസ്തകം നാളെ മുതല്‍ 2,449 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. സെപ്റ്റംബര്‍ 20, 21, 22 തീയ്യതികളില്‍ സംസ്ഥാനത്തുടനീളമുള്ള എല്ലാ ഡി സി/കറന്റ് പുസ്തകശാലകളിലും ഈ ഓഫര്‍ ലഭ്യമാകും.

ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ടതാണ് ഈ മഹദ് ഗ്രന്ഥം. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക കൃതികള്‍, സ്‌ത്രോത്ര കൃതികള്‍, സാരോപദേശ കൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമകള്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള  63 കൃതികളാണ് മൂന്നു വാല്യങ്ങളിലായി 3,000 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. പദങ്ങളുടെ അര്‍ത്ഥം വിശദീകരിച്ച് ലളിതവും വിശദവുമായ വ്യാഖ്യാനമാണ് കൃതികള്‍ക്കു നല്‍കിയിട്ടുണ്ട്. വര്‍ണ്ണനകള്‍ക്കു പിന്നിലെ ഭാവാര്‍ത്ഥങ്ങള്‍ പ്രത്യേകം വിശദീകരിക്കുന്നു. മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്.

കേരളത്തിലെ സമുന്നതനായ സാമൂഹ്യപരിഷ്‌ക്കര്‍ത്താവും നവോത്ഥാനനായകനുമായിരുന്നു ശ്രീനാരായണഗുരു. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും കേരളത്തിലെ ജാതിവ്യവസ്ഥക്കെതിരെയും പോരാടിയ ധീരവ്യക്തിത്വമായിരുന്നു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്  എന്നതായിരുന്നു ശ്രീനാരായണഗുരുവിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും.

പുസ്തകം ഡി സി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ വഴി ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.