DCBOOKS
Malayalam News Literature Website

‘സ്പ്രഡിങ് ജോയ്’ ജോയാലുക്കാസ് ലോകത്തിന് പ്രിയപ്പെട്ട ജ്വല്ലറി ബ്രാന്‍ഡ് ആയ കഥ

ന്ത്യയുടെ സ്വര്‍ണ്ണനഗരി എന്നറിയപ്പെടുന്ന തൃശ്ശൂരില്‍ പുതുശ്ശേരി ആലുക്ക ജോസഫ് വര്‍ഗ്ഗീസ് 1950-കളുടെ അവസാനത്തിലാണ് കുടവ്യാപാരത്തിനു പുറമേ സ്വര്‍ണ്ണവ്യാപാരത്തിലേക്കും ചുവടുറപ്പിച്ചത്. അദ്ദേഹത്തിന്റെ
പതിനഞ്ചു മക്കളില്‍ ഒരാളായ ജോയ് ആലുക്കാസ് അപ്പന്റെ വ്യാപരനിപുണതകള്‍ ഉള്‍ക്കൊണ്ട് വ്യക്തിപരമായ Textപര്യവേക്ഷണങ്ങള്‍ക്കൊടുവില്‍ ആധുനിക സ്വര്‍ണ്ണനഗരിയായ ദുബൈയിലേക്ക് എത്തി.

പുതിയ രാജ്യത്തിന്റെ ദുര്‍ഘടമായ വ്യാപാരഘടനകള്‍ മനസ്സിലാക്കാന്‍ ഭാഷാപ്രശ്‌നം ഏതൊരു വ്യാപാരസംരംഭകനും തടസ്സമാകുമെങ്കിലും അതിനെയെല്ലാം മറികടന്നുകൊണ്ട് ജോയ് അബുദാബിയില്‍ ആദ്യത്തെ ആലുക്കാസ് ജ്വല്ലറി ആരംഭിച്ചു. ദുബൈയില്‍ രണ്ടാമത്തെയും. വ്യാപാരം പിച്ചവയ്ക്കുന്നതിന് മുമ്പുതന്നെ ആരംഭിച്ച 1990-കളിലെ ഗള്‍ഫ് യുദ്ധം ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും ബാധിച്ചപ്പോള്‍ ജോയ് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിതനായി. അദ്ദേഹം പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. ഏതാനും മാസങ്ങള്‍ക്കുശേഷം അദ്ദേഹം ദുബൈയിലേക്ക് തിരിച്ചുപോകുകയും വ്യാപാരം പുനരാരംഭിക്കുകയും ആലുക്കാസിന്റെ സാന്നിധ്യം യു എ ഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും വ്യാപിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ തന്റെ വ്യാപാരസംരംഭങ്ങള്‍ 11 രാജ്യങ്ങളിലേക്കു വിപുലീകരിച്ചുകൊണ്ട് 160 ഷോറൂമുകള്‍ തുറന്നു.

സ്വര്‍ണ്ണശുദ്ധി കണക്കാക്കുന്ന യന്ത്രം, ബില്ലിങ് കമ്പ്യൂട്ടര്‍വല്‍ക്കരണം, സ്വര്‍ണ്ണവില നിര്‍ണയിക്കുന്നതിനുവേണ്ടിയുള്ള ബോര്‍ഡ് റേറ്റ് , ഒന്നിലധികം ഷോറൂമുകളുടെ ശൃംഖല തുടങ്ങീ നിരവധി നൂതന പരിഷ്‌കാരങ്ങളിലൂടെ അദ്ദേഹം സ്വര്‍ണ്ണാഭരണ വ്യാപാരത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. സ്പ്രഡിങ് ജോയ് ഒരു വ്യാപാരസംരംഭക പ്രതിഭാസത്തിന്റെ കഥ മാത്രമല്ല, ഏകീകൃതമല്ലാത്ത ഒരു വ്യാപാരമേഖലയെക്കുറിച്ചുള്ള അപൂര്‍വ്വങ്ങളായ ഉള്‍ക്കാഴ്ചകള്‍ നല്കുന്നതുമാണ്. ഏതു വ്യാപാരത്തിലെയും പ്രശ്‌നങ്ങള്‍ നേരിടാനും സ്വപ്‌നസംരംഭങ്ങള്‍ കെട്ടിപ്പടുക്കുവാനും ഏതൊരു സംരംഭകനെയും ഈ പുസ്തകം പ്രചോദിപ്പിക്കും

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.