DCBOOKS
Malayalam News Literature Website

ഇളയരാജയുടെ ഗാനങ്ങള്‍ ഇനിയും പാടുമെന്ന് എസ്.പി.ബാലസുബ്രഹ്മണ്യം

ഇളയരാജയുടെ പാട്ടുകള്‍ താന്‍ ഇനിയും വേദികളില്‍ പാടുമെന്ന് ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം. റോയല്‍റ്റി നല്‍കാതെ തന്റെ പാട്ടുകള്‍ വേദിയില്‍ പാടരുതെന്ന് കാണിച്ച് ഇളയരാജ കഴിഞ്ഞ വര്‍ഷം എസ്.പി ബാലസുബ്രഹ്മണ്യനും ഗായിക കെ.എസ് ചിത്രയ്ക്കും കത്തയച്ചിരുന്നു. ഇത് അവഗണിച്ചാണ് എസ്.പി.ബി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇളയരാജയുടെ പാട്ടുകളില്‍ താനും ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഗാനങ്ങള്‍ പൊതുവേദിയില്‍ പാടുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇളയരാജ അയച്ച നോട്ടിസില്‍ തന്റെ മകന്റെ കമ്പനിയും ഇളയരാജയും തമ്മിലാണ് കേസ് നടക്കുന്നതെന്നും തനിക്ക് അതുമായി ബന്ധമില്ലെന്നും എസ്.പി.ബി വ്യക്തമാക്കി.

പാട്ടുകള്‍ തന്റെ അനുമതിയില്ലാതെ പാടുന്നത് പകര്‍പ്പവകാശനിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാര്‍ച്ചിലാണ് ഇളയരാജ നോട്ടിസ് അയയ്ക്കുന്നത്. ഇളയരാജയുടെ ഈ നിലപാട് സംഗീതലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു.

Comments are closed.