ആറ്റിങ്ങല്‍ കലാപത്തില്‍ സ്ത്രീകളുടെ പങ്ക് പ്രാധാന്യമര്‍ഹിക്കുന്നത്: മനു എസ്. പിള്ള
തിരുവനന്തപുരം: ആറ്റിങ്ങല്‍ കലാപം ഉള്‍പ്പെടെയുള്ള മുന്നേറ്റങ്ങളില്‍ സ്ത്രീകളുടേയും അക്കാലത്തെ തമ്പുരാട്ടിമാരുടേയും പങ്ക് പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ മനു എസ് പിള്ള. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന അക്കാലത്തും സ്വതന്ത്രമാകാനുള്ള സ്ത്രീകളുടെ ശക്തമായ ആഗ്രഹങ്ങളുടെ ചരിത്രരേഖയാണ് ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍. ഝാന്‍സി റാണിയുടെ പോരാട്ടവീര്യവും ബ്രിട്ടീഷുകാര്‍ക്കെതിരെ അവര്‍ യുദ്ധം ചെയ്ത് വീരമൃത്യു വരിച്ചതും മാത്രമെ നമുക്കറിയാവൂ. എന്നാല്‍ അതിനുമപ്പുറം ബ്രിട്ടീഷുകാരെ വിറപ്പിച്ച വാഗ്മിയും മികച്ച ഭരണാധികാരിയുമായിരുന്നു ഝാന്‍സി റാണിയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സ്‌പേസസ് ഫെസ്റ്റിന്റെ രണ്ടാം ദിവസമായ ഇന്ന് പുരാതന കാലഘട്ടത്തിലെ സ്ത്രീ മേധാവിത്വം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരിയും പരിഭാഷകയുമായ ഡോ. മീന ടി. പിള്ളയും സെഷനില്‍ പങ്കെടുത്തു. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
Comments are closed.