വര്‍ണ്ണശബളിമയോടെ സാംസ്‌കാരിക സന്ധ്യകള്‍
തിരുവനന്തപുരം: പുതിയ ആശയങ്ങളുടെയും വ്യത്യസ്ത ചിന്തകളുടെയും തുറന്ന ഇടമായി വിഭാവനം ചെയ്യുന്ന സ്‌പേസസ് ഫെസ്റ്റ് 2019 ഓഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കുകയാണ്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ആശയോത്സവത്തില്‍ കാലികപ്രസക്തമായ നിരവധി വിഷയങ്ങള്‍ ഇടംപിടിക്കുന്നു. മൂന്ന് വേദികളിലായി നാല് ദിവസം നടക്കുന്ന സംവാദങ്ങളില്‍ നിരവധി പ്രഗത്ഭരും അണിചേരുന്നു.
സംവാദവേദികള്‍ക്കു പുറമേ വിവിധ കലാപരിപാടികളും സ്‌പേസസിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നു. എം.ടി വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി കളം തീയറ്റര്‍ ആന്റ് റപ്രട്ടറി അവതരിപ്പിക്കുന്ന ‘മഹാസാഗരം’ എന്ന നാടകമാണ് ആദ്യദിനം വേദിയിലെത്തുന്നത്. പ്രശാന്ത് നാരായണന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് നാടകം അണിയിച്ചൊരുക്കുന്നത്. കലാശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്താണ് ഓഗസ്റ്റ് 30-ാം തീയതി സദസ്സിനു മുന്നിലെത്തുന്നത്.
ഓഗസ്റ്റ് 31-ാംതീയതി കേരളത്തിലെ വിഖ്യാതമായ മ്യൂസിക് ബാന്റ് തകരയുടെ മ്യൂസിക് ഷോയും സെപ്റ്റംബര്‍ ഒന്നാം തീയതി സംഗീതജ്ഞനും സാമൂഹ്യപ്രവര്‍ത്തകനുമായ ടി.എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഗീതക്കച്ചേരിയും സാംസ്‌കാരികസന്ധ്യകളുടെ ഭാഗമായി അവതരിപ്പിക്കപ്പെടും.
സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക
Comments are closed.