DCBOOKS
Malayalam News Literature Website

ഭൂമിക്കു സമാനം മറ്റൊരു വാസസ്ഥലം പ്രപഞ്ചത്തില്‍ വേറെയില്ല: രാകേഷ് ശര്‍മ്മ

മനുഷ്യന്റെ വാസത്തിനനുയോജ്യമായ മറ്റൊരു ഗ്രഹം പ്രപഞ്ചത്തിലൊരിടത്തുമില്ലെന്ന് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരിയും വൈമാനികനുമായിരുന്ന രാകേഷ് ശര്‍മ്മ. ഭൂമിയെ പോലെ ജീവിതത്തെ ഇത്രയധികം പിന്തുണയ്ക്കുന്ന മറ്റൊരു ഗ്രഹമില്ല. ഭൗതികമായി മാത്രമല്ല മാനസികമായും ജീവിതത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഇടമാണ് ഭൂമിയെന്നും അദ്ദേഹം പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയല്‍ ഇന്നലെ സ്‌പേസസ് ഫെസ്റ്റ് 2019-ന്റെ ഭാഗമായി നടന്ന A Space In The Sun: When Shy is no longer the limit-reaching out to planetary habitats എന്ന വിഷയത്തില്‍ ഡോ.വി.പി ബാലഗംഗാധരനുമായി നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ ടൂറിസം അതിന്റെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കിലാണ്. ഇന്ന് 15 മില്യണ്‍ ഡോളര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആറ് ദിവസം ബഹിരാകാശത്ത് പോകാം. അതുകൊണ്ടുതന്നെ ബഹിരാകാശസഞ്ചാരം ഒരു നേട്ടമെന്ന നിലയ്ക്കപ്പുറം കടന്നുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബഹിരാകാശം ഏറ്റവും വലിയ പഠനമേഖലയാണ്. അതെന്താണെന്ന് അറിയാനുള്ള ത്വര മനുഷ്യനെ മഥിക്കുകയാണ്.

ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നേടാന്‍ കഴിയുന്നതിലധികം നേട്ടങ്ങള്‍ ഈ രംഗത്ത് കൈവരിക്കാന്‍ രാജ്യങ്ങള്‍ ഒന്നിച്ചുനിന്നാല്‍ സാധിക്കും. റഷ്യ അതിന് മുന്‍കൈയെടുക്കുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. എട്ട് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ അനുഭവങ്ങളും അദ്ദേഹം സദസ്സിനോട് പങ്കുവച്ചു.

Comments are closed.