DCBOOKS
Malayalam News Literature Website

‘ക്ഷേത്രങ്ങളേക്കാള്‍ വിശുദ്ധം മനുഷ്യമനസ്സ് തന്നെ’

ക്ഷേത്രങ്ങളുടെ വിശുദ്ധിക്കപ്പുറം മാനവികതയുടെ പുരോഗതിയുടെ വിശുദ്ധിയാണ് വലുതെന്ന് പ്രശസ്ത ചരിത്രകാരന്‍ എം.ജി ശശിഭൂഷണ്‍. പുണ്യസ്ഥലികളുടെ ജ്ഞാനഭാവം( The Wisdom Of sacred Palaces) എന്ന വിഷയത്തില്‍ സ്‌പേസസ് ഫെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതിതിരുനാള്‍ മ്യൂസിയം, യൂണിവേഴ്‌സിറ്റി കോളേജ് തുടങ്ങിയ കെട്ടിടസമുച്ചയങ്ങളിലെ വാസ്തുവിദ്യയുടെ മികവിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംവാദത്തില്‍ ലക്ഷ്മി രാജീവ്, ഡോ.സുനില്‍ എഡ്വേര്‍ഡ്, ടി.എസ്.ശ്യാംകുമാര്‍ എന്നിവരും പങ്കെടുത്തു. എന്‍.എസ് സജിത്ത് ആയിരുന്നു മോഡറേറ്റര്‍.

‘ഗോഡ് ഈസ് സെയിം എവരി വെയര്‍, യു ആര്‍ നോട്ട് സെയിം എവരിവെയര്‍’ എന്നതായിരുന്നു ചര്‍ച്ച് ആര്‍കിടെക്റ്റായ സുനില്‍ എഡ്വേര്‍ഡിന്റെ അഭിപ്രായം. മനുഷ്യന്‍ എല്ലായിടങ്ങളിലും ഒരുപോലെയാണെന്നും അതിലുപരി മനുഷ്യന്റെ അധ്വാനവും ഇടപെടലുമാണ് വിശുദ്ധമെന്നും എഴുത്തുകാരി ലക്ഷ്മി രാജീവ് പറഞ്ഞു. വാസ്തു ആനയാണെങ്കില്‍ വാസ്തുവിദ്യ ആനപ്പിണ്ടത്തിന് സമമാണെന്നായിരുന്നു ടി.എസ് ശ്യാംകുമാര്‍ അഭിപ്രായപ്പെട്ടത്. ക്ഷേത്രങ്ങളേക്കാള്‍ വിശുദ്ധം മനുഷ്യ മനസ്സുതന്നെയാണെന്നായിരുന്നു സംവാദത്തില്‍ മുഴങ്ങിക്കേട്ടത്.

Comments are closed.