ഇന്ത്യന്‍ കരകൗശല വിദ്യ സഞ്ചരിക്കുന്നത് പൈതൃക മാതൃകയിലൂടെ: ജയാ ജയ്റ്റ്‌ലി
തിരുവനന്തപുരം: ഇന്ത്യന്‍ കരകൗശല പാരമ്പര്യവും വാസ്തുശാസ്ത്രവും പ്രധാനമായും പൈതൃകവുമായി ബന്ധപ്പെട്ടതാണെന്ന് പൊതുപ്രവര്‍ത്തക ജയാ ജയ്റ്റ്‌ലി. പാരമ്പര്യത്തെ സംരക്ഷിച്ചെങ്കില്‍ മാത്രമേ കരകൗശല നിര്‍മ്മാണമേഖല നിലനില്‍ക്കുകയുള്ളൂ. ഇന്ത്യയിലെ 94% കരകൗശല നിര്‍മ്മാതാക്കളും ആത്മീയവിശ്വാസപാരമ്പര്യത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷെ, വിദ്യാസമ്പന്നരായ ജനങ്ങള്‍ ഇത് തരംതാഴ്ന്ന ജോലിയായി കരുന്നതായും ജയാ ജയ്റ്റ്‌ലി പറഞ്ഞു.
സ്‌പേസസ് ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ Crafts and Society: For the need of reviving and conserving our craft traditions എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ജയാ ജയ്റ്റ്‌ലി. ചര്‍ച്ചയില്‍ പ്രശസ്ത ആര്‍ക്കിടെക് ശരത്ചന്ദ്ര ബോയാപതിയും പങ്കെടുത്തു.
Comments are closed.