പ്രളയാനന്തര കേരളത്തില്‍ ഇനി വേണ്ടത് ബുദ്ധിപരമായ സമീപനം: പലിന്‍ഡ കണ്ണങ്കര
തിരുവനന്തപുരം: പ്രളയാനന്തരം മലയാളികള്‍ ബുദ്ധിപരമായി ആര്‍ക്കിടെക്ചറിനെ സമീപിക്കേണ്ട സമയം അതിക്രമിച്ചെന്ന് പ്രശസ്ത ശ്രീലങ്കന്‍ ആര്‍കിടെക്റ്റ് പലിന്ദ കണ്ണങ്കര. ജനങ്ങളെ ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവാന്മാരാക്കുന്നതിലുടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി.സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈനും സംയുക്തമായി സംഘടിപ്പിച്ച സ്‌പെയ്‌സസ് ഫെസ്റ്റ് 2019-ല്‍ സംസാരിക്കുകയായിരുന്നു പലിന്‍ഡ കണ്ണങ്കര. Architecture As A Culture എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പലിന്‍ഡ കണ്ണങ്കരയ്‌ക്കൊപ്പം വിജിത യാപ്പയും പങ്കെടുത്തു. മീന ടി. പിള്ളയായിരുന്നു മോഡറേറ്റര്‍.
Comments are closed.