സിനിമക്ക് നിരന്തരം മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍
സിനിമ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സ്‌പെയ്‌സസ് ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ Architecture and Cinema: Space in the Cinematic Imagination എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്രത്തിന്റെ ഭാവവും ഇടവും കാലത്തിനൊത്ത് മാറുന്നു. അത് തന്റെ സിനിമകളിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമകളില്‍ ഒന്നുംതന്നെ മുന്‍കൂട്ടി തീരുമാനിച്ച് ചെയ്തിട്ടുള്ളതല്ലെന്നും അവ യാദൃച്ഛികമായി വന്നുഭവിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിശബ്ദ ചിത്രങ്ങളുടെ കാലത്തുനിന്നും ശബ്ദ ചിത്രങ്ങളിലേക്കുള്ള മാറ്റം സിനിമയെ ഏറെ മുന്നോട്ടു നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ കെ.ആര്‍ മനോജ് സെഷന് നേതൃത്വം നല്‍കി.
Comments are closed.