DCBOOKS
Malayalam News Literature Website

വിദ്യാലയം അതിരുകളില്ലാത്ത ഇടം: ബി. വി ദോഷി

വിദ്യാഭ്യാസം പ്രകൃതിദത്ത വനം പോലെയാകണമെന്നും അതിന് വൈവിധ്യമുണ്ടെന്നും പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാര ജേതാവ് ബി വി ദോഷി. Architectural Journey of Master Craftsmen   എന്ന സെഷനിലെ തല്‍സമയ വീഡിയോ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ അസോസിയേറ്റ് പ്രൊഫ. ഡോ.സൗമിനി ആര്‍, കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പ്രിന്‍സിപ്പാല്‍ ഡോ മനോജ് കിനി എന്നിവരുമായായിരുന്നു സംഭാഷണം.

നിങ്ങള്‍ ആഗ്രഹിക്കുന്ന, സ്വാംശീകരിക്കുന്ന ലക്ഷ്യങ്ങള്‍ കണ്ടെത്തുന്ന ഒരു ലബോറട്ടറിയാണ് സ്‌കൂള്‍ എന്നും, നിങ്ങള്‍ കടന്നുപോകുന്ന അനുഭവമാണ് വിദ്യാഭ്യാസം എന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. കര്‍മ്മത്തില്‍ വ്യതിചലനമില്ലാത്ത വിശ്വാസത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനവും. വിദ്യാഭ്യാസം അനുഭവങ്ങളിലുടെയാകണമെന്നും അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചുകൊണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments are closed.