‘സോവിയറ്റ് സാഹിത്യം മലയാളത്തിന് എന്തു നല്‍കി ‘
മൂന്നാം കേരള സാഹിത്യോത്സവത്തിന്റെ അവസാന ദിനം തൂലിക വേദിയില്‍ ‘സോവിയറ്റ് സാഹിത്യം മലയാളത്തിന് എന്തു നല്‍കി ‘ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച പ്രേക്ഷക ശ്രദ്ധ നേടി. കെ.എ. ബീന മോഡറോറ്ററായി എത്തിയ ചര്‍ച്ചയില്‍ എം.എ ബേബി, ബിനോയി വിശ്വം, ഇ.പി. രാജഗോപാലന്‍ തുടങ്ങിയ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ബംഗാളി സാഹിത്യവും, ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവുമായി മലയാള സാഹിത്യത്തിന് ഗാഢമായി ബന്ധമുണ്ടെങ്കിലും മലയാളി എഴുത്തുകാരനേയും വായനക്കാരനേയും സോവിയറ്റ് സാഹിത്യത്തോളം സ്വാധീനിച്ച മറ്റൊരു സാഹിത്യം ഉണ്ടായിട്ടില്ല എന്ന് കെ.എ. ബീന അഭിപ്രായപ്പെട്ടു. റഷ്യയിലെ രാഷ്ടീയ ചലനങ്ങള്‍ മലയാള സാഹിത്യത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും, മലയാള കവികളായ വൈലേപ്പിള്ളിയുടെയും തകഴിയുടെയും വള്ളത്തോളിന്റെയും കൃതികളില്‍ സോവിയറ്റ് യൂണിയനിലുണ്ടായ മാറ്റങ്ങളെയും അതില്‍ ലെനില്‍ വഹിച്ച പങ്കിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട് എന്നും എം.എ. ബേബി പറഞ്ഞു.
ദസ്തയോവസ്‌കി , ചെക്കോവ്, ടോല്‍സ്‌റ്റോയ് തുടങ്ങിയ റഷ്യന്‍ സാഹിത്യകാരന്‍മാരുടെ കൃതികള്‍ മലയാള സാഹിത്യത്തെയും മലയാളികളെയും ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്. തന്റെ രാഷ്ടീയ ജീവിതത്തിന്റെ ആരംഭം സോവിയറ്റ് കൃതിയിലൂടെ ആയിരുന്നു എന്ന് ബിനോയ് വിശ്വം പങ്കുവെച്ചു. ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യയും, ഹിന്ദുമതവും ഇന്ന് അക്രമിക്കപ്പെടുതകയാണെന്നും, ഗോഡ്‌സയുടെ ഹിന്ദുമതമാണോ അതോ ഹിന്ദുമതമാണോ ഇന്‍ന്ത്യയ്ക്കു വേണ്ടതെന്ന് ഇവിടുത്തെ ഹിന്ദുക്കള്‍ തീരുമാനിക്കണമെന്നും ബിനോയി വിശ്വം കൂട്ടിച്ചേര്‍ത്തു.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.