DCBOOKS
Malayalam News Literature Website

അനുയോജ്യമായ നയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ സംസ്ഥാനത്തിനും ലഭിക്കണമെന്ന് ആർ എസ് നീലകണ്ഠൻ

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അവരുടെ വികസനത്തിന്‌ അനുയോജ്യമായ നയം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്ന് ഡാറ്റ ശാസ്ത്രജ്ഞൻ ആർ. എസ്. നീലകണ്ഠൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ “സൗത്ത് v/s നോർത്ത്: ഇന്ത്യാസ് ഗ്രേറ്റ് ഡിവൈഡ്” എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് ബി. അരുന്ധതിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സംസ്ഥാനത്തിന്റെ അഭിവൃദ്ധി നിർണയിക്കുന്നത് അവിടുത്തെ ഫാക്ടറികളുടെ എണ്ണവും തൊഴിലുകളുടെ ലഭ്യതയും വേതന നിരക്കുമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം 2021-ൽ ആകെ എൻറോൾമെന്റ് അനുപാതം 51 ഉള്ള തമിഴ് നാടിന് 2025-ൽ ആകെ എൻറോൾമെന്റ് അനുപാതം 50 ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിൽ എന്ത് പ്രസക്തിയാണ് ഉള്ളത് എന്ന ചോദ്യം ചർച്ചയിൽ ഉന്നയിച്ചു.

Comments are closed.