DCBOOKS
Malayalam News Literature Website

സൗന്ദര്യ രജനീകാന്ത് വിവാഹിതയായി

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കാമുടിയാണ് വരന്‍. ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ വെച്ച് നടന്ന വിവാഹ ചടങ്ങുകളില്‍ സിനിമാ-രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഡി.എം.കെ നേതാവ്  എം.കെ.സ്റ്റാലിന്‍, കമല്‍ഹാസന്‍, മണിരത്‌നം, സുഹാസിനി, വാലി തുടങ്ങി നിരവധി പേര്‍ നവദമ്പതികളെ ആശീര്‍വദിക്കാനെത്തിയിരുന്നു.

സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. 2010-ല്‍ സൗന്ദര്യയും വ്യവസായിയുമായ അശ്വിനുമായുള്ള വിവാഹം നടന്നിരുന്നു. 2017-ല്‍ വിവാഹമോചനം നേടി. ഈ ബന്ധത്തില്‍ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. വിശാഖന്‍ വനങ്കാമുടിയുടേയും രണ്ടാം വിവാഹമാണ് ഇത്.

Comments are closed.