കെ ആര്‍ മീരയുടെ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’; ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി
കെ ആര്‍ മീരയുടെ ‘ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. ജെസബെല്‍ എന്ന പേരില്‍ അഭിരാമി ഗിരിജ ശ്രീറാമും കെ. എസ്. ബിജു കുമാറും ചേര്‍ന്നാണു പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. ഹാമിഷ് ഹാമില്‍ട്ടനാണ് പ്രസാധകര്‍. ഡി സി ബുക്‌സാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കിയിരിക്കുന്നത്.
ജെസബെല്‍ എന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രത്തിലൂടെ കെ ആർ മീര വായനക്കാരനെ പിടിച്ചുലയ്ക്കുകയും പുരുഷചിന്തകള്‍ക്കുമേല്‍ ചോദ്യശരങ്ങള്‍ തൊടുക്കുകയും ചെയ്തു. ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജെസെബല്‍– സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. അവള്‍ പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്നു–സ്വന്തം ജീവിതത്തെ അതിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്. അപ്പോള്‍ ലോകത്തിന്റെ ആധാരശിലകള്‍ ഇളകാന്‍ തുടങ്ങുന്നു. മറ്റൊരു ലോകം സാധ്യമാക്കാനുള്ള ആ ഇളക്കങ്ങളില്‍ ഒരുപാടു സ്ത്രീകളും പങ്കു ചേരുന്നു.
Comments are closed.