DCBOOKS
Malayalam News Literature Website

“വഴക്കമുള്ള ഭാഷാസമീപനമാണ് പാട്ടെഴുത്തിൽ പഥ്യം”: വൈശാഖ് സോമനാഥൻ

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ 63-ാമത് സെഷനില്‍ ഗാനരചനയിലെ ഭാഷാപ്രയോഗ വഴക്കത്തില്‍ നിന്ന് ഉടലെടുക്കുന്ന സൗന്ദര്യത്തിന് ഊന്നല്‍ നല്‍കി ഗാനരചയിതാവും ഗായകനുമായ വൈശാഖ് സോമനാഥന്‍ സംസാരിച്ചു. താളത്തിലും രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം തന്റെ ഗാനരചനായാത്രയിലൂടെ കണ്ടെത്തിയ തമിഴ്, മലയാളം ഭാഷകള്‍ക്കിടയിലുള്ള പൊതുവായ ഘടകങ്ങളെക്കുറിച്ച് വിവരിച്ചു.

തമിഴിനെ അപേക്ഷിച്ച് ചില മലയാളം വാക്കുകള്‍ പാടാന്‍ അനുയോജ്യമല്ലെന്ന് വൈശാഖ് സമര്‍ത്ഥിച്ചു. കൂടാതെ, തമിഴിന്റേത് മാത്രമായി കണക്കാക്കപ്പെടുന്ന ചില വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ മലയാളത്തിന്റേതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. കൂടുതല്‍ അന്വേഷിക്കുമ്പോള്‍ തമിഴും മലയാളവും തമ്മിലുള്ള വേര്‍തിരിവ് മങ്ങുകയാണെന്ന തന്റെ നിരീക്ഷണവും അദ്ദേഹം അവതരിപ്പിച്ചു.

സെഷന്റെ രണ്ടാം ഭാഗത്തില്‍ വൈശാഖ് വിവിധ റിഥം ഫോര്‍മാറ്റുകളെക്കുറിച്ചും ടൈം മീറ്ററും അതിന്റെ സര്‍ഗാത്മക സാധ്യതകളെക്കുറിച്ചുമാണ് ഉദാഹരണസഹിതം വിശദീകരിച്ചത്. സദസ്സ് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം അവതരിപ്പിച്ച ഗാനത്തോടെയാണ് സെഷന്‍ അവസാനിച്ചത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.