DCBOOKS
Malayalam News Literature Website

ഡോ. എം. ആർ. രാജാഗോപാലിന്റെ ‘സ്നേഹം സാന്ത്വനം’ : പുസ്തകപ്രകാശനം ജൂൺ 21ന്

ഡോ. എം. ആർ. രാജാഗോപാലിന്റെ ‘സ്നേഹം സാന്ത്വനം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂൺ 21 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു Textമൂന്ന് മണിക്ക് തിരുവനന്തപുരം ഹസ്സൻ മരിക്കാർ ഹാളിൽ നടക്കും. ഡോ. വി വേണു IAS- ൽ നിന്നും ഡോ ബി ഇക്ബാൽ പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിക്കും. കെ ജയകുമാർ IAS ചടങ്ങിൽ പങ്കെടുക്കും . ഡി സി ബുക്‌സാണ് പ്രസാധകർ.

രോഗങ്ങളെയല്ല രോഗമുള്ള മനുഷ്യരെയാണ് ചികിത്സിക്കേണ്ടത് എന്ന തിരിച്ചറിവിൽനിന്നാണ് ഡോ. എം.ആർ. രാജഗോപാൽ കേരളത്തിൽ സാന്ത്വനപരിചരണത്തിനായി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. 1990-കളിൽ തുടങ്ങിയ ഈ പ്രസ്ഥാനം കേരളമൊട്ടാകെ ഇന്ന് വ്യാപിച്ചിട്ടുണ്ട്. രോഗാവസ്ഥയിലുള്ളവരോടും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പമുള്ള ഡോക്ടറുടെ ജീവിതയാത്രയാണ് ഈ പുസ്തകം. രോഗം കടന്നുവരാത്ത ഒരു ജീവിതവുമുണ്ടാവില്ല. രോഗത്തോടൊപ്പമുള്ള യാത്ര ദുരിതപൂർണമാകാതിരിക്കാൻ ‘സ്നേഹം സാന്ത്വനം’ എന്ന പുസ്തകം ഒരു വഴികാട്ടിയാകും.

പുസ്‌തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.