DCBOOKS
Malayalam News Literature Website

ചുമരെഴുത്ത്

നിങ്ങളെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാളായി കരുതിയാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ആദ്യമേ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇതുവരെ എഴുതിയതിനൊക്കെ നിങ്ങളുടെ ഹൃദയത്തിലും മേശപ്പുറത്തും ഒരിത്തിരി ഇടം നല്‍കിയതിന്. ഈ പുസ്തകം സത്യത്തില്‍ ഒരു മാറിനടക്കലാണ്, സ്വന്തം ജീവിതാനുഭവങ്ങളെ Textഅക്ഷരങ്ങളാക്കിയാണ് ഇത്രയും കാലം എഴുതിയിരുന്നത്. കൈയില്‍ തടയുന്ന എന്തും ഒരു വാക്കുപോലും വിടാതെ വായിച്ചുതീര്‍ക്കുന്ന അമ്മ പറഞ്ഞ ഒരു കാര്യമാണ് ഈ പുസ്തകത്തിന്റെ മൂലക്കല്ലായി മാറിയത്.

”എടാ, ഇനി നീ നിന്നെ വിട്ടുപിടിക്ക്, പകരം അപരനിലേക്കും അവരുടെ കഥകളിലേക്കും പതിയെ ഇറങ്ങിച്ചെല്ല്.”

ആത്മകഥാംശം പേറുന്ന കൃതികളോട് ഒരുപക്ഷേ, വായനക്കാരന് സ്‌നേഹം കൂടുതലായിരിക്കും. ഒരാള്‍ നടന്നു തീര്‍ത്ത വഴികള്‍ വരികളായി വായനക്കാരന്റെ മുന്‍പില്‍ തെളിയുമ്പോള്‍ അത് അയാളുടെ ജീവിതത്തിലും ചില പുതുവഴികള്‍ തെളിയിക്കും. ‘ഒരുപാട് നുണകള്‍ തുന്നിച്ചേര്‍ത്ത് വലിയൊരു സത്യം വിളിച്ചു പറയുന്നതാണ് ഫിക്ഷന്‍’ എന്ന് പ്രിയഎഴുത്തുകാരന്‍ ഖാലിദ് ഹൊസൈനി പറഞ്ഞിട്ടുണ്ട്. ഈ പുസ്തകം അത്തരത്തിലുള്ള ഒരു ശ്രമമാണ്. ഉള്ളില്‍ പിറവിയെടുത്ത ചില തോന്നലുകളെ, ആശയങ്ങളെ പച്ചയായി അവതരിപ്പിക്കാന്‍ ഞാന്‍ ചില കഥാപാത്രങ്ങളെ കൂട്ട് പിടിച്ചിരിക്കുകയാണ് ഇവിടെ. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കൂടുതലും ചെലവഴിച്ചത് എന്റെ വീട്ടിലെ എഴുത്തു മുറിയിലാണ്, ഈ പുസ്തകത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കുമൊപ്പമാണ്. അവരുമായി എത്രയോ തര്‍ക്കങ്ങള്‍, ആശയപരമായ വ്യത്യാസങ്ങള്‍, പരസ്പരമുള്ള മുറിപ്പെടുത്തലുകള്‍, തലോടലുകള്‍. സത്യം പറയാമല്ലോ ഒരു പുതിയ ഭ്രാന്തിന്റെകൂട്ട് എനിക്കുണ്ടായിരുന്നു.

ഈ കഥകളിലുടനീളം നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹവും കാമവും ഭ്രാന്തും നാം നമുക്കുള്ളിലോ
നമ്മുടെ പ്രിയപ്പെട്ടവരിലോ കണ്ടിട്ടുണ്ടാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങള്‍ നെഞ്ചോട്
ചേര്‍ത്തേക്കും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ


 

Comments are closed.