സിബിച്ചന്‍ കെ മാത്യുവിന്റെ ‘സ്‌നേഹക്കൂട്’; പ്രകാശനം തിങ്കളാഴ്ച
സിബിച്ചന്‍ കെ മാത്യുവിന്റെ ‘സ്‌നേഹക്കൂട്‘ എന്ന പുസ്തകം തിങ്കളാഴ്ച (27 ഡിസംബര്‍ 2021) പ്രകാശനം ചെയ്യും. രാവിലെ 11.25ന് കോട്ടയം പബ്ലിക് ലൈബ്രറി ക്യാമ്പസിലെ കെ പി എസ് മേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയില്‍ നിന്നും സംവിധായകന്‍ ജയരാജ് പുസ്തകം സ്വീകരിക്കും. കറന്റ് ബുക്‌സാണ് പ്രസാധകര്‍.
രവി ഡിസി, സിബിച്ചന്‍ കെ മാത്യു, സി ഏബ്രഹാം ഇട്ടിച്ചെറിയാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
‘ഒരു ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്റെ നോവലിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന മുന്‍വിധികള്‍ തകര്‍ത്തുകളഞ്ഞു, ‘സ്നേഹക്കൂട്’. സത്യത്തില്‍ ഇതൊരു നോവല്‍ അല്ല. കൃതഹസ്തനായ ഒരെഴുത്തുകാരന്‍ ഹൃദയം കൊണ്ട് സൂക്ഷ്മതയോടെ രചിച്ച മധ്യവര്‍ഗ കുടുംബചരിത്രമോ നര്‍മമധുരമായി രേഖപ്പെടുത്തിയ നൂറ്റാണ്ടിന്റെ ചരിത്രമോ ആണ്. ഒരു സ്ത്രീയുടെ ദാമ്പത്യാനുഭവങ്ങളിലൂടെ കേരളീയ ക്രൈസ്തവരുടെ നാലു തലമുറകളുടെ വൈയക്തികവും കുടുംബപരവും മതപരവും സാമൂഹികവും കാര്‍ഷികവും സാമ്പത്തികവുമായ തിരഞ്ഞെടുപ്പുകളും അവയ്ക്ക് അനുസൃതമായി മാറിമറിഞ്ഞ വിദ്യാഭ്യാസം, സ്ത്രീപദവി, ഗതാഗതം, വസ്ത്രധാരണം, ഭക്ഷണശീലം, ക്രയവിക്രയം തുടങ്ങിയ സാമൂഹിക സൂചികകളും അവയാല്‍ നിര്‍ണയിക്കപ്പെടുന്ന മനുഷ്യാവസ്ഥകളും സിബിച്ചന്‍ കെ മാത്യു അയത്നലളിതമായി ആലേഖനം ചെയ്യുന്നു.’സ്നേഹക്കൂടി’ന്റെ പ്രമേയവും പരിണാമഗുപ്തിയും സ്നേഹം തന്നെയാണ് മനുഷ്യര്‍ക്കു സ്നേഹത്തോടുള്ള സ്നേഹം.’ – കെ ആര്‍ മീര
Comments are closed.