തിക് നാറ്റ് ഹാന്‍ രചിച്ച ‘സ്‌നേഹഭാഷണം എന്ന കല’
നമ്മുടെ ബന്ധങ്ങളെയും തൊഴിലിനെയും മറ്റു ദൈനംദിനവ്യവഹാരങ്ങളെയും മുന്നോട്ടുനയിക്കുന്നത് ആശയവിനിമയമാണ്. നമ്മെ സ്വയം ആവിഷ്‌കരിക്കുന്ന ഈ നൈപുണിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ആരും നമ്മെ പഠിപ്പിച്ചിട്ടില്ല! നാം കഴിക്കുന്ന ആഹാരംപോലെ പ്രധാനമാണ് ആശയവിനിമയവും. ആരോഗ്യപ്രദവും പരിപോഷകവും ആകുന്നതുപോലെ അത് വിഷമയവും വിനാശകരവുമാകാം.
ലോകപ്രശസ്ത സെന്‍ ആചാര്യനായ തിക് നാറ്റ് ഹാന്‍ രചിച്ചിരിക്കുന്ന സ്‌നേഹഭാഷണം എന്ന കല എന്ന ഈ പുസ്തകത്തില്‍ മനോഹരമായ ആശയവിനിമയത്തിലൂടെ നമ്മുടെ സ്വത്വത്തെ എങ്ങനെ പ്രകാശിപ്പിക്കണമെന്ന് സൂക്ഷ്മവും പ്രായോഗികവുമായി വെളിപ്പെടുത്തുന്നു. സാധാരണക്കാരോടും അന്താരാഷ്ട്രസംഘടനകളോടുമൊരുമിച്ചുള്ള തന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങളിലൂടെ, നമ്മുടെ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്ന അനര്‍ത്ഥങ്ങളെയും നിരാശകളെയും പരിഹരിച്ച് മുന്നോട്ട് പോകാനുള്ള വഴി കാട്ടിത്തരുന്നു.
മനസ്സര്‍പ്പിച്ച് സംസാരിക്കുവാനും ശ്രവിക്കുവാനുമുള്ള സിദ്ധി അഭ്യസിപ്പിക്കുന്നതിലൂടെ ലോകത്തെ അറിയുവാനും സ്വാധീനിക്കുവാനുമുള്ള പുതിയ പാത നമുക്കു മുമ്പില്‍ തുറന്നിടുന്നു. ദ ആര്‍ട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ എന്ന പുസ്തകം സ്‌നേഹഭാഷണം എന്ന കല എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് രാമമൂര്‍ത്തി എ. ആണ്.
Comments are closed.