സ്മിതാ പാട്ടീലിന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത ബോളിവുഡ് നടിയായിരുന്നു സ്മിതാ പാട്ടീല്‍. ഇന്ത്യന്‍ സമാന്തര സിനിമകളിലൂടെ ശ്രദ്ധ നേടിയ സ്മിതാ പാട്ടീല്‍ അഭിനയം കൂടാതെ സ്ത്രീ പുരോഗമന സംഘടനകളിലും സജീവമായിരുന്നു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രവര്‍ത്തകനായ ശിവാജിറാവു പാട്ടീലിന്റെ മകളായി 1955 ഒക്ടോബര്‍ 17-നായിരുന്നു സ്മിതാ പാട്ടീലിന്റെ ജനനം. പഠനശേഷം സ്മിത ആദ്യകാലത്ത് ദൂരദര്‍ശന്റെ ചില പരിപാടികളില്‍ അവതാരകയായിരുന്നു. പിന്നീട് പ്രശസ്ത സംവിധായകനായ ശ്യാം ബെനഗല്‍ ആണ് സ്മിതക്ക് അഭിനയരംഗത്തേക്കുള്ള വഴി തെളിച്ചത്. 1977-ല്‍ ഭൂമിക എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് ചില ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു. പക്ഷേ, സമാന്തര സിനിമകളില്‍ മാത്രം സ്മിത തന്റെ അഭിനയം പരിമിതപ്പെടുത്തിയിരുന്നു. കലാപരമായ മൂല്യങ്ങള്‍ക്ക് താന്‍ അഭിനയിക്കുന്ന ചലച്ചിത്രങ്ങളില്‍ സ്മിത എപ്പോഴും പ്രാധാന്യം കല്പ്പിച്ചിരുന്നു. മലയാളത്തില്‍ ജി.അരവിന്ദന് സംവിധാനം ചെയ്ത ചിദംബരം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
ബോളിവുഡ് നടനായ രാജ് ബബ്ബാറാണ് ഭര്‍ത്താവ്. മകന് പ്രതീക് ബബ്ബാര്‍. 1986, ഡിസംബര്‍ 13-ന് 31-ാം വയസ്സിലായിരുന്നു സ്മിതാ പാട്ടീലിന്റെ മരണം.
Comments are closed.