എസ്.കെ. പൊറ്റെക്കാട്ട് സ്‌മാരക പുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്
എസ്.കെ. പൊറ്റെക്കാട്ട് സ്‌മാരക പുരസ്‌കാരം സാഹിത്യകാരൻ കെ.പി. രാമനുണ്ണിക്ക് സമ്മാനിക്കും. കഥ, നോവൽ,ലേഖനം, പ്രഭാഷണം എന്നീ മേഖലകളിലെ സംഭാവനകൾ, നിലപാടുകളിലെ മാനവികത എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം കെ.പി രാമാനുണ്ണിക്ക് നൽകാൻ തീരുമാനിച്ചതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ അത്യന്തം കാലത്മകമായി അവതരിപ്പിക്കുന്നു എന്നതാണ് ഹൈന്ദവത്തിലെ കഥകളുടെ പ്രത്യേകതയെന്ന് ജൂറി വിലയിരുത്തി. 25000രൂപയും പ്രശംസാപത്രവും ശില്‌പവും അടങ്ങുന്നതാണ് പുരസ്കാരം. പ്രഫ. എം.കെ. സാനു, ഡോ. പി. സോമൻ, ശ്രീമതി സുജാ സൂസൻ ജോർജ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണ്ണയിച്ചത്.
മറ്റ് പുരസ്‌കാരങ്ങൾക്ക് 10000 രൂപ വീതം സമ്മാനിക്കും. കഥ: അക്ബർ ആലിക്കര (കൃതി ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം: അഭിഷേക് പള്ളത്തേരി (കൃതി -ആഫ്രിക്കയുടെ വേരുകൾ) കവിത: ശിവാസ് വാഴമുട്ടം (കൃതി -പുലരിക്കും മുൻപേ), ബാലസാഹിത്യം: ഡോ. അനിൽകുമാർ എസ്.ഡി (കൃതി -അഭിലാഷ് മോഹൻ 8A), നോവൽ: ബി എൻ റോയ് (കൃതി -കുര്യൻ കടവ് ) ലേഖനം: കൃഷ്‌ണകുമാർ കൃഷ്‌ണജീവനം (കൃതി -ആത്മോപദേശശതകം ഒരു ഉപനിഷദ് ദർപ്പണം ) ഉജ്വലബാലപ്രതിഭ: ഓസ്റ്റിൻ അജിത്
പുരസ്കാരങ്ങൾ ജൂൺ അവസാനവാരം കോഴിക്കോട് സമ്മാനിക്കും.
കെ പി രാമനുണ്ണിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
എസ് കെ പൊറ്റെക്കാട്ടിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.