അച്ഛനൊപ്പം പാട്ടുപാടി മകളും
തമിഴ് നടന്‍ ശിവകാര്‍ത്തികേയനും മകള്‍ ആരാധനയും ഒന്നിച്ച് പാടിയ കുട്ടിപ്പാട്ട് തരംഗമാകുന്നു. കനാ എന്ന ചിത്രത്തിലെ വായാടി പേത്ത പുള്ള എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ഗംഭീരമാക്കിയത്. നാലുവയസുകാരി ആരാധനയുടെ പാട്ട് യൂട്യൂബില്‍ ഇതുവരെ ഒരുകോടിയിലധികം പേര്‍ കണ്ടുകഴിഞ്ഞു. പാട്ട് ഇപ്പോഴും ട്രെന്‍ഡിങ് ലിസ്റ്റിലാണ്.
ജികെബിയുടെ വരികള്‍ക്ക് ദിബു നൈനാന്‍ തോമസാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗായിക വൈക്കം വിജയലക്ഷ്മിയും ഇവര്‍ക്കൊപ്പം പാടുന്നുണ്ട്.
സത്യരാജ്, ഐശ്വര്യാ രാജേഷ്, ധര്‍ഷന്‍, ഇളവരശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അരുണ്‍രാജ് കാമരാജ് സംവിധാനം ചെയ്തിരിക്കുന്ന ഈചിത്രം ശിവകാര്‍ത്തികേയനാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Comments are closed.