DCBOOKS
Malayalam News Literature Website

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളി


എഫ്സിസി സന്യാസി സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ മൂന്നാമത്തെ അപ്പീലും വത്തിക്കാൻ തള്ളി. നടപടി നിർത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീലാണ് വത്തിക്കാൻ തള്ളിയത്. നേരത്തെ ലൂസി കളപ്പുരയെ വത്തിക്കാന്‍ സന്യാസി സമൂഹത്തില്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് വത്തിക്കാനിലെ സഭാ കോടതിയില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്.

അതേസമയം, അപ്പീൽ തള്ളിയതായി തൻ്റെ അഭിഭാഷകൻ ഇതുവരെ അറിയിച്ചിട്ടില്ലെന്നും ദിവസങ്ങൾക്ക് മുൻപുള്ള കത്താണ് അധികൃതർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നും ലൂസി കളപ്പുര അറിയിച്ചു. തന്നോട് വവിശദീകരണം ചോദിക്കുകയോ തന്‍റെ ഭാഗം കേൾക്കുകയോ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്‌.സി.സി സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.