DCBOOKS
Malayalam News Literature Website

ബഷീറിന്റെ ‘ശിങ്കിടിമുങ്കൻ’ ; പുതിയ പതിപ്പ് ഇപ്പോൾ വിപണിയിൽ

Sinkidimunkan. by. Vaikom Muhammad Basheer
Sinkidimunkan. by. Vaikom Muhammad Basheer

ജീവിതാനുഭവങ്ങള്‍ ഏറെയുണ്ടായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ വളരെവേഗമാണ് ‘കഥകളുടെ സുല്‍ത്താനാ’യി മാറിയത്. ബഷീറിന്റെ ‘ശിങ്കിടിമുങ്കൻ’ എന്ന കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ് ഇപ്പോൾ വിപണിയിൽ. ശിങ്കിടിമുങ്കൻ, ഏഴാം ബഹറിനക്കരെ അക്കരെനിന്നൊരു വിളിയാളം!, മൂട്ടസന്ദേശം, പ്രകാശം ഉൾക്കൊള്ളുന്ന നാലു കണ്ണുകൾ, എരിവിന്റെ കരച്ചിൽ, വൃക്ഷങ്ങൾ, ഭാര്യയുടെ കാമുകൻ, ക്രിസ്ത്യൻ ഹെറിറ്റേജ്, പ്രേമക്കുരുക്കൾ, നിലാവിൽ തെളിഞ്ഞുകണ്ട മായാമോഹിനി എന്നിങ്ങനെ പത്തു കഥകളുടെ സമാഹാരമാണ് ‘ശിങ്കിടിമുങ്കൻ’.

“മനുഷ്യനു സാദ്ധ്യമായ പല തൊഴിലികളില്‍ ഒന്നാണ് കലയെന്ന ജിവിത സമത്വബോധം നമ്മുടെ എഴുത്തുകാരില്‍ ഇല്ലെന്നുതന്നെയാണ് പറയേണ്ടത്. അവരിപ്പോഴും വെളിപാടിന്റെ തത്ത്വശസ്ത്രത്തില്‍ കുരുങ്ങിക്കിടക്കുന്നു. ഏകാഗ്രതയും ജാഗ്രതയും കവിതയുണ്ടാക്കനും ചായയുണ്ടാക്കാനും ആവശ്യമാണന്നു ധ്യാനബുദ്ധന്മാര്‍ക്കറിയാം. മറ്റൊന്നിലും പരിശീലനമില്ലാത്തതുകൊണ്ടാണ് പരിശീലനമില്ലാത്ത സാഹിത്യം താന്‍ സ്വീകരിച്ചതെന്ന് ബഷീറും പറഞ്ഞിട്ടുണ്ട്.“എം.എന്‍. വിജയന്‍

ജീവിതാനുഭവങ്ങള്‍ ഏറെയുണ്ടായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ വളരെവേഗമാണ് ‘കഥകളുടെ സുല്‍ത്താനാ’യി മാറിയത്. ജനസാമാന്യത്തിന്റെ സംസാരഭാഷ എഴുത്തിന്റെ സൗന്ദര്യമായി മാറുന്നത് മലയാളി തിരിച്ചറിഞ്ഞത് അത്രയും ബഷീറിന്റെ രചനകളിലൂടെയായിരുന്നു. നിറഞ്ഞ ഹാസ്യവും കലര്‍പ്പില്ലാത്ത സ്‌നേഹവും ബഷീര്‍കൃതികളെ ജനപ്രിയമാക്കി. കാലാതിവര്‍ത്തിയായ, സമൂഹത്തിലെ എല്ലാ തലങ്ങളേയും സ്പര്‍ശിക്കുന്ന കഥകളായിരുന്നു അദ്ദേഹത്തിന്റേത്. നര്‍മ്മരസത്തില്‍ പൊതിഞ്ഞ കഥകളില്‍ സാമൂഹ്യവിമര്‍ശനവും ഉള്‍ച്ചേര്‍ന്നിരുന്നു. ജയില്‍പ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ, വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറായിരുന്നു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.