ജിജി തോംസണ്‍ രചിച്ച ‘സിങ്ങിങ് ആഫ്റ്റര്‍ ദ സ്റ്റോം’ പ്രകാശനം ചെയ്തു

By: Jiji Thomson
മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐ എ എസ് രചിച്ച ‘സിങ്ങിങ് ആഫ്റ്റര്‍ ദ സ്റ്റോം‘ എന്ന പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതി കവയിത്രി സുഗതകുമാരി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
മരണത്തെ മുഖാമുഖം കണ്ട് ആശുപത്രിക്കിടക്കയില്‍ കഴിയവെ കണ്ട ഒരു സ്വപ്നത്തെ മുന്‍നിര്‍ത്തി എഴുതിയ അനുഭവങ്ങളാണ് ജിജി തോംസണ്‍ പുസ്തകത്തില്‍ പങ്കുവെക്കുന്നത്.
പുതിയ തലമുറ മറന്നുപോകുന്ന ആദ്ധ്യാത്മിക തിരിച്ചറിവുകളെ ബൈബിള്‍, ഉപനിഷത്തുകള്‍, മഹാഭാരതം ഭഗവത്ഗീത, സൂഫി ഗ്രന്ഥങ്ങള്‍ തുടങ്ങിയവയില്‍ നിന്നുമുള്ള പാഠങ്ങളെ മുന്‍നിര്‍ത്തി പറഞ്ഞുകൊടുക്കുകയാണ് ജിജി തോംസണ്‍. ഡിസി ബുക്‌സ് ആണ് പ്രസാധകര്‍.
Comments are closed.