DCBOOKS
Malayalam News Literature Website

ശിക്ഷ: ഷീജ വിവേകാനന്ദന്‍ എഴുതിയ കവിത

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

രുണ്ട നീല പുതച്ചിട്ട്
കാടുറങ്ങിയുണരണ നേരത്ത്
കളിച്ചു വന്നൂ മുന്നിലൊരാണ്‍
കുഞ്ഞുറക്കു പാട്ടിന്നിതള്‍ പോലെ.

അറച്ചു നില്‍ക്കും കാടിന്നുള്‍ത്തള-
മിരുട്ടുമെഴുകിയ കൈകൊണ്ട്
തടുത്തു നിര്‍ത്തീ കുസൃതിയെ, പേടി!
ത്തരിമ്പുമില്ലെന്നായാലോ?

നീണ്ട പനങ്കുല മുടിയാട്ടിക്കൊണ്ട-
ങ്ങനെ കാറ്റത്തുലയുമ്പോള്‍
ഒടിച്ചെടുത്തു നീണ്ട മുളങ്കമ്പൊ
‘രൊറ്റ’ വച്ചു കൊടുത്താലോ?

വിടര്‍ന്ന ചിരി കൊണ്ടൊമ്പതു സൂര്യനെ
വിടാതെ കുട്ടി വരച്ചപ്പോള്‍
കറുത്ത കാടിന്‍ മുക്കും മൂലയു-
മുദിച്ചു നില്‍ക്കുമൊരാകാശം.

പൂര്‍ണ്ണരൂപം 2024 ഓഗസ്റ്റ്  ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ്  ലക്കം ലഭ്യമാണ്‌

Comments are closed.