ടാഗോര്‍ കൈയൊപ്പിട്ട പുസ്തകം 45000 രൂപക്ക് ലേലം ചെയ്തു
ഇന്ത്യന്‍ സാഹിത്യകാരനും നൊബേല്‍ പുരസ്‌കാര ജേതാവുമായ രവീന്ദ്രനാഥ ടാഗോറിന്റെ കൈയൊപ്പു പതിച്ച പുസ്തകം അമേരിക്കയില്‍ ലേലം ചെയ്തു. 700 യുഎസ് ഡോളറിനാണ് ( ഏകദേശം 45,000 രൂപ ) പുസ്തകം പോയത്. ടാഗോര്‍ രചിച്ച ബംഗാളി നാടകം രാജയുടെ ഇംഗ്ലീഷ് പരിഭാഷയായ ദി കിംഗ് ഓഫ് ദി ഡാര്‍ക്ക് ചേംബര്‍എന്ന പുസ്തകമാണ് ലേകം ചെയ്തത്.
1916ല്‍ ദി മാക്മില്ലന്‍ കമ്പനിയാണ് ഈ പുസ്തകം പുറത്തിറക്കിയത്.ബോല്‍പുര്‍ എഡിഷന്‍ പുസ്തകത്തിന്റെ ആമുഖ പേജിലാണ് ടാഗോര്‍ തന്റെ ഫൗണ്ടന്‍ പേനകൊണ്ട് ഒപ്പിട്ടത്. ദയാലുവും സമര്‍ഥനുമായ ഒരു രാജാവിന്റെ നിഗൂഢമായ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ്് നാടകം.
അമേരിക്കന്‍ ബുക്ക് ഡീലറാണ് പുസ്തകം ലേലത്തില്‍ വാങ്ങിയത്. ഓണ്‍ലൈന്‍ ലേലത്തിലൂടെ 500 ഡോളര്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
Comments are closed.