DCBOOKS
Malayalam News Literature Website

ഷാര്‍ജ പുസ്തകമേളയില്‍ പ്രമുഖരുടെ സാന്നിദ്ധ്യം

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിനമായ ഇന്ന് ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പ്രശസ്ത എഴുത്തുകാരുടെ സംവാദവും പുസ്തകചര്‍ച്ചയും നടക്കും. വൈകിട്ട് 5.30 മുതലാണ് പരിപാടികള്‍ ആരംഭിക്കുക.

നവംബര്‍ 2 വെള്ളിയാഴ്ച

1. മനു എസ്. പിള്ളയുമായുള്ള സംവാദം. വിഷയം: ഐവറിത്രോണ്‍ (ദന്തസിംഹാസനം) എന്ന പുസ്തകവും തിരുവിതാംകൂറും (വൈകിട്ട് 5.30 മുതല്‍ 6.30 വരെ, ബുക്ക് ഫോറം)

2. നടിയും സംവിധായകയുമായ നന്ദിതാ ദാസുമായുള്ള സംവാദം. വിഷയം: നന്ദിതാ ദാസ് സംവിധാനം ചെയ്ത മാന്റോ എന്ന സിനിമ. (വൈകിട്ട് 6 മണി മുതല്‍ 7 മണി വരെ, ഇന്റലക്ച്വല്‍ ഹാള്‍)

3. കവയിത്രിയും രാഷ്ട്രീയ നേതാവുമായ കനിമൊഴിയുമായുള്ള സംവാദം.(വൈകിട്ട് 6 മണി മുതല്‍ 8 മണി വരെ, ബാള്‍ റൂം)

4. മോട്ടിവേഷണല്‍ ട്രെയിനറായ ഗൗര്‍ ഗോപാല്‍ ദാസുമായുള്ള സംവാദം. (വൈകിട്ട് 7 മണി മുതല്‍ 8.30 വരെ, ഇന്റലക്ച്വല്‍ ഹാള്‍)

5. പ്രശസ്ത പാചകവിദഗ്ദ്ധന്‍ രണ്‍വീര്‍ ബ്രാറുമായുള്ള സംവാദം.( വൈകിട്ട് 7 മണി മുതല്‍ 9 മണി വരെ, കുക്കറി കോര്‍ണര്‍ )

6. പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തുമായുള്ള സംവാദം. വിഷയം: ദി ഗേള്‍ ഇന്‍ദി റൂം 105 എന്ന നോവല്‍. (8 മണി മുതല്‍ 9 മണി വരെ, ബാള്‍ റൂം)

7. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ യു.കെ കുമാരന്‍, കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ്, സന്തോഷ് ഏച്ചിക്കാനം എന്നിവരുമായുള്ള സംവാദം. വിഷയം: കഥകളിലും നോവലുകളിലുമുള്ള മിത്ത് എന്ന സങ്കേതം.( 8.30 മുതല്‍ 10.30 വരെ, ഇന്റലക്ച്വല്‍ ഹാള്‍)

8. എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ട് അവതരണം.(9.30 മുതല്‍ 11.30 വരെ, ബാള്‍ റൂം)

Comments are closed.