DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ന്

37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ നാലാം ദിനമായ ഇന്ന് ഇന്ത്യയില്‍ നിന്ന് വിവിധ മേഖലകളില്‍ പ്രശസ്തരായവര്‍ സംവാദങ്ങളില്‍ പങ്കെടുക്കുന്നു. ചലച്ചിത്രതാരങ്ങളായ പ്രകാശ് രാജ്, സോഹാ അലി ഖാന്‍, മനോജ് കെ. ജയന്‍, ചിന്തകനും പ്രഭാഷകനുമായ മനോജ് വാസുദേവന്‍, മോട്ടിവേഷണല്‍ സ്പീക്കറായ ജോസഫ് അന്നംകുട്ടി ജോസ്, പാചകവിദഗ്ദ്ധയായ ഷിപ്ര ഖന്ന, മലയാളത്തിലെ എഴുത്തുകാരായ എസ്. ഹരീഷ്, ദീപാനിശാന്ത്, ഫ്രാന്‍സിസ് നൊറോണ എന്നിവര്‍ പങ്കെടുക്കുന്നു.

നവംബര്‍ 3, ശനി

1. മലയാളിയായ പ്രശസ്ത പ്രഭാഷകന്‍ മനോജ് വാസുദേവനുമായുള്ള സംവാദം.(രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ, ഇന്റലക്ച്വല്‍ ഹാള്‍)

2. നടന്‍ മനോജ്. കെ. ജയനുമായുള്ള സംവാദം( വൈകിട്ട് 4.30 മുതല്‍ 5.30 വരെ, ഇന്റലക്ച്വല്‍ ഹാള്‍)

3. റേഡിയോ ജോക്കിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസുമായുള്ള സംവാദം. വിഷയം: ബറീഡ് തോട്ട്‌സ് എന്ന പുതിയ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ച. ( വൈകിട്ട് 6 മണി മുതല്‍ 7 മണി വരെ, ബുക്ക് ഫോറം)

4. നടനും സംവിധായകനുമായ പ്രകാശ് രാജുമായുള്ള സംവാദം.( വൈകിട്ട് 7 മണി മുതല്‍ 8 മണി വരെ, ഇന്റലക്ച്വല്‍ ഹാള്‍ )

5. മാസ്റ്റര്‍ ഫെഫ് ഇന്ത്യ മത്സരവിജയിയും പാചകവിദഗ്ദ്ധയുമായ ഷിപ്ര ഖന്നയുമായുള്ള സംവാദം.( വൈകിട്ട് 7 മണി മുതല്‍ 9 മണി വരെ, കുക്കറി കോര്‍ണര്‍)

6. ബോളിവുഡ് നടി സോഹാ അലി ഖാനുമായുള്ള സംവാദം. വിഷയം: ദി പെരിള്‍സ് ഓഫ് ബീയിങ് മോഡെറേറ്റ്‌ലി ഫെയ്മസ് എന്ന പുതിയ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ച. (രാത്രി 8 മണി മുതല്‍ 9 മണി വരെ, ഇന്റലക്ച്വല്‍ ഹാള്‍)

7. സമകാലിക മലയാളസാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരായ എസ്. ഹരീഷ്, ദീപാനിശാന്ത്, ഫ്രാന്‍സിസ് നൊറോണ എന്നിവരുമായുള്ള സംവാദം. മീശ നോവല്‍ പുറത്തിറങ്ങിയതിനു ശേഷമുള്ള മലയാള സാഹിത്യത്തിലെ കഥകളും നോവലുകളും എന്ന വിഷയത്തില്‍  ചര്‍ച്ച. (രാത്രി 9 മണി മുതല്‍ 10.30 വരെ, ഇന്റലക്ച്വല്‍ ഹാള്‍)

Comments are closed.