രുചിവൈവിധ്യങ്ങളൊരുക്കി ഷിപ്ര ഖന്നയുടെ കുക്കറി ഷോ
മാസ്റ്റര്‍ ഷെഫ് ഇന്ത്യ സീസണ്‍ 2 മത്സരവിജയിയും പ്രശസ്ത പാചകവിദഗ്ദ്ധയുമായ ഷിപ്ര ഖന്നയുടെ കുക്കറി ഷോ, ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചുള്ള കുക്കറി കോര്‍ണറില്‍ നടന്നു. പാചകസംബന്ധമായ ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയും വ്‌ളോഗറുമായ ഷിപ്ര ഖന്ന വ്യത്യസ്തമായ മൂന്ന് വിഭവങ്ങളാണ് ‘കിച്ചണ്‍ സ്റ്റാഴ്‌സ് കാ സഫര്‍’ എന്ന് പേരിട്ട പരിപാടിയില്‍ അവതരിപ്പിച്ചത്.
സൂപ്പര്‍ ഫുഡ് എന്ന വിശേഷണമുള്ള സ്പിനെച്ച് ഉപയോഗിച്ച് തയ്യാറാക്കിയ ‘ബ്രസീലിയന്‍ സ്പിനെച്ച്’, ഇന്‍ഡ്യയുടേയും ബ്രസീലിന്റേയും രുചികള്‍ സംയോജിക്കുന്ന ബ്രസീലിയന്‍ ‘പ്രോണ്‍ സ്റ്റ്യു’, സവിശേഷമായ ‘തിരമിസ്സു ഡിസ്സേര്‍ട്ട്’ എന്നിവ രുചിയെ സ്‌നേഹിക്കുന്ന സദസ്സിന് പുതിയ അനുഭവമായി. സദസ്സിന് മുമ്പില്‍ തത്സമയം നടത്തിയ പാചകത്തിനിടയില്‍, രുചികൂട്ടാനുള്ള ധാരാളം പൊടിക്കൈകളും ഷിപ്ര ഖന്ന പങ്കുവച്ചു. ഷിപ്ര ഖന്ന രചിച്ച ‘സ്‌പൈസ് റൂട്ട് വണ്‍’, ‘സിംപ്ലി യുവേഴ്‌സ്’ എന്നീ പാചകപുസ്തകങ്ങളും പരിപാടിയില്‍ ലഭ്യമായിരുന്നു.
Comments are closed.