ദൗര്‍ബ്ബല്യത്തില്‍ നിന്ന് ശക്തിയിലേക്കുള്ള പ്രയാണമായിരിക്കണം ഓരോ മനുഷ്യനും ലക്ഷ്യമിടേണ്ടത്: മനോജ് വാസുദേവന്‍
പ്രശസ്ത നേതൃത്വപരിശീലകനും മോട്ടിവേഷന്‍ സ്പീക്കറുമായ മനോജ് വാസുദേവന്‍ മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് പ്രഭാഷണം നടത്തി. സംസാരിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ എങ്ങനെ നേതൃത്വഗുണം കൈവരിക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. രാവിലെ 11ന് ആരംഭിച്ച ഇന്റലക്ച്വല്‍ ഹാളില്‍ ആരംഭിച്ച പരിപാടി ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു.
‘ലീഡര്‍ ബൈ ഡിസൈന്‍: ഹൗ റ്റു ബികം ദി ലീഡര്‍ അദേഴ്‌സ് അഡ്മയര്‍ ആന്റ് ഫോളോ’ എന്ന പരിപാടിയില്‍ പ്രസംഗകലയില്‍ ശോഭിക്കാനുള്ള ശാസ്ത്രീയവഴികള്‍ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവച്ചു. മൗസ്ട്രാപ്പ് (എലിക്കെണി) എന്നുപേരിട്ട, ഉദാഹരണസഹിതമുള്ള വിവരണത്തിലൂടെ നേതൃത്വപരിശീലനത്തിന്റെ വിവിധവശങ്ങള്‍ അദ്ദേഹം രസകരമായി വിവരിച്ചു.
ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും എല്ലാവരേയും വിശ്വാസത്തിലെടുത്ത് ലക്ഷ്യപ്രാപ്തിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് നേതാക്കളായി മാറുന്നതെന്ന് മനോജ് വാസുദേവന്‍ പറഞ്ഞു. ഏത് രംഗത്ത് വിജയിക്കണമെങ്കിലും മറ്റുള്ളവരുമായി കാര്യക്ഷമമായ ബന്ധം സ്ഥാപിക്കുന്നത് ഏറെ പ്രധാനമാണ്. ‘നോ’ എന്ന് പറയേണ്ടിടത്ത് പറയാനുള്ള കഴിവും സ്വയം വളര്‍ത്തിയെടുക്കണം. ആരും വലുതായി മാറാന്‍ കഴിയാത്തവണ്ണം ചെറുതല്ല. ഓരോരുത്തരും സ്വന്തം ദൗര്‍ബ്ബല്യവും ശക്തിയും തിരിച്ചറിയണം. ദൗര്‍ബല്യത്തില്‍ നിന്ന് ശക്തിയിലേക്കുള്ള പ്രയാണമായിരിക്കണം ഓരോരുത്തരുടേയും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments are closed.