ശൈലന്റെ ‘രാഷ്ട്രമീ-മാംസ’യ്ക്ക് രചന സാഹിത്യ പുരസ്ക്കാരം
പാലക്കാട് ജില്ലയിലെ ചിറ്റൂരിലുള്ള രചന സാഹിത്യ വേദിയുടെ ഈ വർഷത്തെ രചന സാഹിത്യ പുരസ്‌കാരം ശൈലന്റെ ‘രാഷ്ട്രമീ-മാംസ’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച രാഷ്ട്രമീ – മാംസ കരസ്ഥമാക്കുന്ന അഞ്ചാമത്തെ അംഗീകാരമാണ് രചനാ സാഹിത്യ പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 16ന് ചിറ്റൂർ ജി യു പി സ്കൂളിൽ വച്ച് സമ്മാനിക്കും. പ്രശസ്ത കവി ശ്രീ റഫീഖ് അഹമ്മദ് ആണ് പുരസ്‌കാരദാനം നിർവഹിക്കുക.
ഡോ. പി ആർ ജയശീലൻ, ഉണ്ണികൃഷ്ണൻ കുളമുള്ളതിൽ, സുഭദ്ര സതീശൻ എന്നിവർ അടങ്ങിയ ജൂറിയാണ് പരിഗണനയ്‌ക്കെത്തിയ നൂറോളം കവിതാസമാഹാരങ്ങളിൽ നിന്നും ശൈലന്റെ ‘രാഷ്ട്രമീ-മാംസ’യെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.