ചന്ദ്രശേഖര്‍ നാരായണന്റെ ‘ശൂദ്രന്‍’ പ്രകാശനം ചെയ്തു
ചന്ദ്രശേഖര്‍ നാരായണന്റെ ‘ശൂദ്രന്‍’എന്ന നോവല്‍ പ്രകാശനം ചെയ്തു. മലയാളത്തിന്റെ മഹാപ്രതിഭ സി.രാധാകൃഷ്ണന്‍ എഴുത്തുകാരനും പത്രാധിപരുമായ സുനില്‍ പി. മതിലകത്തിന് കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ശൂദ്രനായി ജനിച്ചതുകൊണ്ട് മാത്രം രാജ്യസിംഹാസനം നഷ്ടപ്പെട്ട വിദുരരുടെ ജീവിതം പറയുന്ന നോവലാണ് ‘ശൂദ്രന്‍’. ജീവിതകാലം മുഴുവന്‍ കൗരവരുടെ വാക്ശരങ്ങളേറ്റ്, ആത്മനിന്ദയനുഭവിച്ച് ഒരു അവധൂതനായി ജീവിച്ച വിദുരരെ കുരുക്ഷേത്രയുദ്ധ കാലത്ത് പാണ്ഡവപക്ഷപാതിയെന്ന് ആരോപിച്ച് ദുര്യോധനന്‍ ഹസ്തിനപുരത്തുനിന്നും ഇറക്കിവിടുന്നു. ഹസ്തിനപുര രാജധാനിയില്‍നിന്നും ഇറങ്ങിപ്പോകുന്ന വിദുരരെക്കുറിച്ച് വ്യാസര്‍ മഹാഭാരതത്തിലും മഹാഭാഗവതത്തിലും നിശ്ശബ്ദനാണ്. പിന്നീട് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വ്യാസര്‍ വിദുരരെ ഇതിഹാസകഥയിലേക്ക് തിരികെ കൊണ്ടു വരുന്നത്. വ്യാസര്‍ നിശ്ശബ്ദമായ ആ മുപ്പത്തിയാറ് വര്‍ഷങ്ങളെക്കുറിച്ചു നടത്തുന്ന ഒരാത്മാന്വേഷണമാണ് ഈ നോവല്‍.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.