പ്രതികൂലസാഹചര്യങ്ങളെയും അനുകൂലമാക്കി മാറ്റാനുള്ള മന്ത്രങ്ങളുമായി ശിവ് ഖേര ഇന്ന് ഫേസ്ബുക്ക് ലൈവില്‍!
‘യു ക്യാന്‍ വിന്‍’ എന്ന ഒറ്റ പുസ്തകത്തിലൂടെ പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ തലവര മാറ്റി മറിച്ച വ്യക്തിയാണ് ശിവ് ഖേര. മോട്ടിവേഷണല്‍ സ്പീക്കര്‍, മെന്റര്‍ എന്നീ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇന്ന് വൈകുന്നേരം 6 മണിക്ക് ബ്ലൂംസ്ബറി ഇന്ത്യ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി സംവദിക്കുന്നു. ‘Turn Setbacks Into Comebacks’ എന്ന വിഷയത്തില്‍ ശിവ് ഖേര സംസാരിക്കും.
ലോകം ഇപ്പോള്‍ കടന്നുപോകുന്ന പ്രതികൂല സാഹചര്യങ്ങളെ നമുക്ക് അനുകൂലമാക്കി മാറ്റാന്‍ ഉതകുന്നതരത്തിലുള്ള വിജയമന്ത്രങ്ങളാകും അദ്ദേഹം പങ്കുവെക്കുക. പ്രൊഫഷണല്‍, വ്യക്തിഗത ജീവിതത്തില്‍ കടന്നുവന്ന മാറ്റങ്ങളെ മനസിലാക്കാനും അവയുമായി പൊരുത്തപ്പെടാനും പലരും പാടുപെടുന്ന ഒരു സമയത്ത് ശിവ് ഖേരയുടെ ഈ സെഷന്‍ എല്ലവര്‍ക്കും ഒരു പ്രചോദനമായിരിക്കും. പ്രതിസന്ധികളെ വലുതായും നമ്മുടെ കഴിവുകളെ ചെറുതായും കാണുന്ന അവസ്ഥ മാറ്റിയാല്‍ ഏത് പ്രശ്‌നങ്ങളെയും തരണം ചെയ്യാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്ന, അത് എപ്പോഴും ലോകത്തിന് പറഞ്ഞുകൊടുക്കുന്ന വ്യക്തിയാണ് എന്നും അദ്ദേഹം.
Comments are closed.