ഡി സി ബുക്‌സ് ‘ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍’; മലയാള പരിഭാഷയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നു
കുറ്റാന്വേഷണസാഹിത്യത്തിലെ ഇതിഹാസ രചനകളുടെ സമാഹാരമായ ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍ ആദ്യമായി മലയാളത്തിനു ലഭിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ തികയുന്നു. പ്രശസ്ത നോവലിസ്റ്റ് മുട്ടത്തുവര്‍ക്കി, പി എ വാര്യര്‍, സെബാസ്റ്റ്യന്‍ പോള്‍, എം പി സദാശിവന്‍, കെ. കെ. കൃഷ്ണകുമാര്‍ തുടങ്ങിയ പ്രമുഖര്‍ വിവര്‍ത്തനം ചെയ്ത ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍ 1995 ലാണ് ഡി സി ബുക്‌സ് മലയാളി വായനക്കാര്‍ക്ക് നല്‍കുന്നത്. അക്കാലത്തുതന്നെ ഈ കൃതികളുടെ വിവര്‍ത്തനത്തിലെ കയ്യൊതുക്കത്തെക്കുറിച്ച് സുകുമാര്‍ അഴീക്കോടിനെപ്പോലെയുള്ളവര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമി മുന്‍ പത്രാധിപ സമിതി അംഗവും നിരൂപകനുമായ പി. കെ രാജശേഖരന്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍ക്ക് എഴുതിയ പഠനത്തിലും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മൂലകൃതിയുടെ പേജുകള്‍ അതേപടി നിലനിര്‍ത്തുക എന്നതാണ് വിവര്‍ത്തനത്തിന്റെ പ്രാഥമിക മാനദണ്ഡമെങ്കിലും അപൂര്‍വ്വം അവസരങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെ പേജുകള്‍ വര്‍ധിക്കാറുണ്ട്. വലിയ ഫോണ്ടുകളില്‍ വരികളുടെ എണ്ണം കൂട്ടി പേജുകള്‍ വര്‍ധിപ്പിക്കുന്ന പ്രവണത ചില പ്രസാധകര്‍ പിന്തുടരുന്നുണ്ടെങ്കിലും പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 1136 പേജകളുള്ള മൂലകൃതി വായനാസുഖവും അനായാസം കൈകാര്യം ചെയ്യാനുള്ള സൗകര്യവും കണക്കിലെടുത്ത് ഒരു പേജില്‍ 52 വരികള്‍ എന്ന മട്ടില്‍ 2 വാല്യങ്ങളില്‍ 1430 പേജുകളായാണ് ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. എല്ലാ വായനക്കാര്‍ക്കും പ്രാപ്യമാകുന്ന വിലയാണ് ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണ കൃതികള്‍ക്ക് ഡി സി ബുക്‌സ് നല്‍കിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.
ആര്‍തര്‍ കോനന്‍ ഡോയലിന്റെ ജീവിതകാലഘട്ടത്തില്‍ ഹോംസ് കൃതികള്‍ പുറത്തിറങ്ങിയ ക്രമത്തിലാണ് നാലു നോവലുകളും എട്ടു കഥാസമാഹാരങ്ങളും ഹോംസ് ക്ലബ്ബിലൂടെ ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയത്. ഒറ്റയൊറ്റയായി പുറത്തിറങ്ങിയ കൃതികള്‍ ഇപ്പോഴും വായനക്കാര്‍ക്ക് ലഭ്യമാണ്.
ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണ കൃതികള്‍ ആദ്യമായി മലയാളത്തില്‍ പുറത്തിറങ്ങതിന്റെ രജതജൂബിലി വേളയില്‍ ആകര്‍ഷകമായ വിലക്കിഴിവില്‍ പുസ്തകരൂപത്തില്‍ ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇപ്പോള്‍ ലഭ്യമാണ്.
Comments are closed.