‘ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍ ‘ കുറ്റാന്വേഷണസാഹിത്യത്തിലെ ഇതിഹാസ രചനകളുടെ സമാഹാരം
പുസ്തകപ്രേമികള്‍ നാളുകളായി തേടിനടന്നിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ
‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികളുടെ (രണ്ട് വാല്യങ്ങള്‍) പുതിയ പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം കേവലം 899 രൂപയ്ക്ക്. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രമാകും ആനുകൂല്യം ലഭ്യമാവുക.
നിരവധി ഭാഷകളില്‍ ലോകവ്യാപകമായി പരിഭാഷ ചയ്യപ്പെട്ടിട്ടുള്ള ഷെര്‍ലക് ഹോംസ് കഥാപാത്രമായി വന്ന കഥകള്‍ക്കും നോവലുകള്‍ക്കും ലക്ഷക്കണക്കിന് ആരാധകരുണ്ട്.
പ്രശസ്ത നോവലിസ്റ്റ് മുട്ടത്തുവര്‍ക്കി, പി എ വാര്യര്‍, സെബാസ്റ്റ്യന്‍ പോള്‍, എം പി സദാശിവന്‍, കെ. കെ. കൃഷ്ണകുമാര്‍ തുടങ്ങിയ പ്രമുഖര്‍ വിവര്‍ത്തനം ചെയ്ത ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍ 1995 ലാണ് ഡി സി ബുക്‌സ് മലയാളി വായനക്കാര്‍ക്ക് നല്‍കുന്നത്. അക്കാലത്തുതന്നെ ഈ കൃതികളുടെ വിവര്‍ത്തനത്തിലെ കയ്യൊതുക്കത്തെക്കുറിച്ച് സുകുമാര്‍ അഴീക്കോടിനെപ്പോലെയുള്ളവര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ആര്‍തര്‍ കോനന്‍ ഡോയലിന്റെ ജീവിതകാലഘട്ടത്തില്‍ ഹോംസ് കൃതികള്‍ പുറത്തിറങ്ങിയ ക്രമത്തിലാണ് നാലു നോവലുകളും എട്ടു കഥാസമാഹാരങ്ങളും ഹോംസ് ക്ലബ്ബിലൂടെ ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയത്. ഒറ്റയൊറ്റയായി പുറത്തിറങ്ങിയ കൃതികള്‍ ഇപ്പോഴും വായനക്കാര്‍ക്ക് ലഭ്യമാണ്.
ഷെര്‍ലക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി സര്‍ ആര്‍തര്‍ കോനനന്‍ ഡോയല്‍ രചിച്ച 4 നോവലുകളും എട്ട് കഥാസാമാഹാരങ്ങളും അടങ്ങിയ പുസ്തകമാണ് ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍. ചോരക്കളം , നാല്‍വര്‍ ചിഹ്നം , ബാസ്‌കര്‍ വിത്സിലെ
വേട്ടനായ, ഭീതിയുടെ താഴ്‌വര എന്നീ നോവലുകളും 56 കഥകളും രണ്ടു വാല്യങ്ങളിലായി സമാഹരിച്ചിരിക്കുന്നു.
യുക്തിചിന്തക്കും ശാസ്ത്രീയതയ്ക്കും ചരിത്രാവബോധത്തിനും അപസര്‍പ്പക സാഹിത്യത്തില്‍ പ്രവേശനം നല്‍കിയെന്നതാണ് പുസ്തകത്തിന്റെ രചയിതാവ് കോനന്‍ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനേക്കാള്‍ പ്രസിദ്ധനായ കഥാപാത്രത്തെ സൃഷ്ടിച്ച ഡോയല്‍ കുറ്റാന്വേഷണവകുപ്പുകള്‍ക്ക് നിരവധി പാഠങ്ങള്‍ നല്‍കി. കൃത്യമായ വസ്തുതകളും ശാസ്ത്രാപഗ്രഥനവും, യുക്തിവിചാരങ്ങളും കുറ്റാന്വേഷണത്തിന്റെ ഉപാധികളാക്കിയ ഒരു സാഹിത്യകാരനാണ് ആര്‍തര്‍ കോനന്‍ ഡോയല്‍. വിശ്വസാഹിത്യത്തിലെ മറ്റുകൃതികളുടെ നിലയില്‍ സ്ഥാനമുറപ്പിച്ച ലോകത്തിലെ ആദ്യ കുറ്റാന്വേഷണ പരമ്പരയാണ് ഷെര്‍ലക് ഹോംസ്.
Comments are closed.