അത്രയേറെ മനോഹരമായിരുന്നു ഒന്നരമാസം ഹോംസിനോടൊത്തുള്ള യാത്ര…!
‘സൃഷ്ടവിനെക്കാൾ പ്രശസ്നായ സൃഷ്ടി. ‘ – തന്റെ സൃഷ്ടാവായ ആർതർ കോനൻ ഡോയലിനെക്കാൾ മുകളിലാണ് ഹോംസ് എന്ന സൃഷ്ടിയുടെ സ്ഥാനം. ഒരു കഥാപാത്രത്തിന്റെ തിരിച്ചു വരവിനായി ലോകത്തു വായനക്കാർ പ്രതിഷേധം നടത്തുക എന്ന് പറഞ്ഞാൽ ആ കഥാപാത്രത്തിനു വായനക്കാരിൽ എത്ര മാത്രം സ്വാധീനം കാണും. ഷെർലക് ഹോംസ് ഈ ലോകത്തിൽ അങ്ങനെ ഒരു സ്ഥാനം ഉണ്ടാക്കിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യയുടെ പുറകിൽ വരുന്ന ഒരു കഥ പേജിൽ നിന്നാണ് ഹോംസിന്റെ ആദ്യത്തെ കഥ വായിക്കുന്നത്. ബാസ്കർവില്ലിലെ വേട്ടപ്പട്ടി എന്ന കഥ. ബാസ്കർവില്ലിലെ വേട്ടപ്പട്ടി ഒന്നു പേടിപ്പിക്കുക തന്നെ ചെയ്തു. പക്ഷെ അതിലെ ഡീറ്റെക്റ്റീവ് കഥാപാത്രത്തെ ഒരുപാട് ഇഷ്ടമായി. കൂടുതൽ അന്വേഷിച്ചപ്പോൾ ആ ഹോംസ് എന്ന ഡീറ്റെക്റ്റിവിന്റെ വേറെയും കഥകൾ ഉണ്ടെന്നു മനസിലാക്കി. അങ്ങനെ ഹോംസ് കഥകൾ വായിക്കുവാൻ തുടങ്ങി. ലൈബ്രറിയിൽ പോയി ഹോംസ്. ബുക്കുകൾ തപ്പി വായിക്കുവാൻ തുടങ്ങി.
വർഷങ്ങൾക്കിപ്പുറം ഒരാഴ്ച ലൈബ്രേറിയാൻ ആയി ഇരിക്കുവാൻ ഉള്ള ഒരു അവസരം കിട്ടി. പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമായിരുന്നതു കൊണ്ട് ഒരു ലൈബ്രേറിയാൻ ആയി ഇരിക്കുവാൻ കഴിയുന്നത് അഭിമാനമായിരുന്നു. ആ അവസരത്തിൽ ആണ് പഴയ പുസ്തകങ്ങൾ വച്ചിരുന്ന ഒരു അലമാര തുറന്നു നോക്കുവാൻ കഴിഞ്ഞത് . അതിൽ നിന്നാണ് ഷെർലക് ഹോംസ് സമ്പൂർണ കൃതികൾ എന്നാ പുസ്തകം ആദ്യമായി കയ്യിൽ തടഞ്ഞത്. വായിക്കുകയും അറിയുകയും ചെയ്യാത്ത എത്രയെത്ര കഥകളാണ് ഉള്ളത്. അങ്ങനെ ചട്ട പോയി, കീറിയ പേജുകൾ ഉള്ള ആ പുസ്തകം വായിക്കുവാൻ ആരംഭിച്ചു.
ചോരകളം (A STUDY OF SCARLET ) ആയിരുന്നു ആദ്യത്തെ കഥ. വലിയ താൽപ്പര്യത്തോടെ വായിച്ചു തുടങ്ങിയ ആ പുസ്തകം ആ ആദ്യത്തെ കഥക്കപ്പുറം വായിച്ചു തീർക്കുവാൻ കഴിഞ്ഞില്ല. വർഷങ്ങൾ കടന്നു വീണ്ടും കടന്നു പോയപ്പോൾ വായ്നാശീലം കുറഞ്ഞു. പകരം സിനിമകളുടെ ലോകത്തേക്ക് മാറി. അങ്ങനെ ഇരിക്കെ അവിചാരിതമായി ഒരു കൂട്ടുകാരൻ വഴി ഷെർലക് ഹോംസിന്റെ രണ്ടു ഇംഗ്ലീഷ് സിനിമകൾ കണ്ടു. ആ സിനിമ കണ്ടപ്പോൾ പഴയ ഷെർലക് ജ്വരം വീണ്ടും പിടികൂടി. ഗൂഗിളിൽ കയറി തപ്പിയപ്പോൾ ഷെർലോക്കിന്റെ ഒരു സീരീസ് കൂടി കിട്ടി. അതും കണ്ടു.
ഒരുപാട് നാളുകൾക്കു ശേഷം ഈ കൊറോണകാലത്തു, കൈവിട്ടു പോയ വയനാശീലം വീണ്ടും കൈ വന്നപ്പോൾ ആണ് ഞാൻ ഈ ഗ്രൂപ്പിലേക്ക് കടന്നു വരുന്നത്. നല്ല പുസ്തകങ്ങളെ കുറിച്ചറിയാൻ. ഈ ഗ്രൂപ്പിൽ വരുന്ന ഓരോ റിവ്യൂ വായിച്ചു. അങ്ങനെയാണ് ഒരു ദിവസം (ആരുടെ ആണെന്ന്. അറിയില്ല )ഒരു ഗ്രൂപ്പ് മെമ്പർ ഇട്ടിരിക്കുന്ന പോസ്റ്റിൽ ഒരുപാട് പുസ്തകങ്ങളുടെ കൂട്ടത്തിൽ ഷെർലക് ഹോംസ് സമ്പൂർണ കൃതികൾ എന്ന് പറഞ്ഞു 2 പുസ്തകങ്ങൾ കണ്ടത്. ഒരു ദേശത്തിന്റെ കഥ വീണ്ടും വായിച്ചു തീർത്തു അടുത്ത പുസ്തകം ഏതാണെന്നു ആലോചിച്ചിരിക്കുക ആയിരുന്നു. അങ്ങനെ ഷെർലക് ഹോംസ് തപ്പിപ്പോയി. ആമസോണിൽ പുസ്തകം കണ്ടു. വാങ്ങി.
ഡിസി ബുക്സ് ഇറക്കിയ ഈ സമ്പൂർണ പതിപ്പ് വളരെ നല്ലതാണ്. 4 നോവലുകളും 56 കഥകളും. ഹോംസും വാട്സനും പരിചയപെടുന്ന ഭാഗം കുറച്ചു പ്രയാസമാണ് വായിക്കാനെങ്കിലും, 2 പേരും ഓരോ കേസിനു പുറകെ പോയിത്തുടങ്ങി കഴിയുമ്പോൾ നമ്മൾ വായിച്ചു തീർക്കുന്നത് അറിയില്ല. അത്രയേറെ മനോഹരമായിരുന്നു ഒന്നരമാസം ഹോംസിനോടൊത്തുള്ള യാത്ര.
ചെറുപ്പത്തിൽ പേടിപ്പിച്ച ബാസ്കർവില്ലിലെ വേട്ടപ്പട്ടിയാണ് ഏറ്റവും ഇഷ്ടപെട്ട കഥ.
എന്റെ ബുക്ക് ഷെൽഫിൽ മറ്റൊരു നല്ല പുസ്തകം കൂടി…. .
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക
ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ്ണ കൃതികള്‍ക്ക് ശരത് ടിഎം എഴുതിയ വായനാനുഭവം
Comments are closed.