സ്ത്രീകൾ സ്നേഹം പ്രവർത്തിക്കുന്നവരാണ് : ഷെമി
ഒരായുസ്സിന്റെ മുക്കാൽ ഭാഗവും സ്വമേഥയായോ അല്ലാതെയോ ലോക്‌ഡൗൺ വരിച്ചു കിടക്കുന്നവരാണ് എന്നും അമ്മമാരെന്നു യുവഎഴുത്തുകാരി ഷെമി. മാതൃത്വം എന്ന ലക്ഷ്മണരേഖക്കുള്ളിൽ അവരെ നിർത്തിക്കൊണ്ട് അമ്മമാരേ ദൈവത്തെപ്പോലെ വാഴുത്തുന്നവരാണ് സമൂഹമെന്നും ഷെമി ചൂണ്ടിക്കാട്ടി. മാതൃദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ.
തനിക്കുള്ള ആകെ അധികാരസ്ഥാനം അടുക്കളയാണെന്നു ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം സ്തീകളെന്നും അമ്മയായ ശേഷം സ്വന്തം കഴിവുകളെ പോലും കുഴിച്ചുമൂടുന്നത് ഒരേ സമയം മാതൃത്വത്തിന്റെ ശക്തിയും ബലഹീനതയുമാണെന്നും ഷെമി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങൾ അമ്മമനസ്സുകളാണെന്നും, അവരെ സ്നേഹിക്കാനും ബഹുമാനിക്കാനും മറന്നു പോകരുതെന്നും ഷെമി സമൂഹത്തെ ഓർമിപ്പിച്ചു.
മാതൃദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ ഷെമിയുടെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക
Comments are closed.