ദില്ലി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദില്ലി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഷീലാ ദീക്ഷിത് (81) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്. അഞ്ചു മാസത്തോളം കേരള ഗവര്‍ണ്ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.2014 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയാണ് കേരള ഗവര്‍ണ്ണര്‍ പദവിയിലിരുന്നത്.
ദില്ലിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീലാ ദീക്ഷിത്. ആം ആദ്മി പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ട് 2013 ഡിസംബറിലാണ് ഷീലാ ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്.
Comments are closed.