രാജ്യാന്തര പ്രസാധക സംഘടനാ പ്രസിഡന്റായി ഷെയ്ഖ ബദൂര്‍ തിരഞ്ഞെടുക്കപ്പെട്ടു
ഷാര്‍ജ : രാജ്യാന്തര പ്രസാധക സംഘടനാ( ഐപിഎ) പ്രസിഡന്റായി ഷെയ്ഖ ബദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയെ തിരഞ്ഞെടുത്തു. അടുത്ത വര്‍ഷം ജനുവരിയില്‍ ഷെയ്ഖ ബദൂര്‍ ചുമതലയേറ്റെടുക്കും. ഈ സ്ഥാനത്തെത്തുന്ന ആദ്യ അറബ് വനിതയെന്ന നേട്ടവും ഇനി ഷെയ്ഖ ബദൂറിന് സ്വന്തം. ആഗോളതലത്തില്‍ രണ്ടാമത്തേതും.
അര്‍ജന്റീന സ്വദേശിനി അനാ മറിയ കബനെല്ലാസ് ആയിരുന്നു ഇതിനു മുന്‍പ്(2004-2008) ഈ പദവി അലങ്കരിച്ച വനിത. പുസ്തകപ്രസാധന രംഗത്തെ മികവുറ്റ സാരഥിയായി ഷെയ്ഖ ബദൂര്‍ മാറുമെന്നാണ് പ്രതീക്ഷ.
Comments are closed.