DCBOOKS
Malayalam News Literature Website

പ്രസവിക്കാതെയും, മുലയൂട്ടാതെയും തന്നെ മാതൃത്വത്തിന്റെ ലഹരി നുണയുന്ന നിരവധി അമ്മമാർ സമൂഹത്തിൽ ഉണ്ട് : ശീതൾ ശ്യാം

ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ അമ്മമനസ്സുകളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റ് ശീതൾ ശ്യാം.  മാതൃദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച  പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ശീതൾ ശ്യാം. പ്രസവിക്കാതെയും, മുലയൂട്ടാതെയും തന്നെ മാതൃത്വത്തിന്റെ ലഹരി നുണയുന്ന നിരവധി അമ്മമാർ സമൂഹത്തിൽ ഉണ്ടെന്നു ശീതൾ ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള അമ്മമാരെ സമൂഹം കാണാതെ പോകുന്നത് ഏറെ വേദനാജനകമാണെന്നും തനിക്കും അങ്ങനെ ഒരു മകൻ ഉണ്ടെന്നും മനസ്സുകൊണ്ട് താരാട്ടുപാടുന്ന തന്നെ പോലുള്ള അമ്മമാരേ സമൂഹം അവഗണിക്കരുതെന്നും ശീതൾ ഓർമിപ്പിച്ചു. എല്ലാത്തിനെയും കണ്ടും കേട്ടും  ഉൾക്കൊണ്ടുമാകട്ടെ ഇനിയുള്ള മാതൃദിനങ്ങൾ എന്ന് നമുക്ക് പ്രത്യാശിക്കാം എന്നും ശീതൾ പറഞ്ഞു. കുട്ടികളെ എറിഞ്ഞു കൊലപ്പെടുത്തുകയും, വഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന അമ്മമാരെക്കുറിച്ചും അവർ സംസാരിച്ചു.

ജീവിതം കേരളത്തിൽ നിന്ന് ബാംഗ്ളൂരിലേക്ക് പറിച്ചുനട്ടപ്പോഴും പിന്നീട് തിരികെ കേരളത്തിൽ എത്തിയപ്പോഴുമൊക്കെ എന്നും താങ്ങായും തണലായും നിന്ന ഗുരുസ്ഥാനീയരായ അമ്മയെക്കുറിച്ചും ശീതൾ സംസാരിച്ചു.

മാതൃദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റ് ശീതൾ ശ്യാമിന്റെ  പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക

Comments are closed.