ചെറുകാട് അവാര്‍ഡ് ഷീലാ ടോമിക്ക് സമ്മാനിച്ചു
ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡ് ഷീലാ ടോമിക്ക് സമ്മാനിച്ചു. ചെറുകാട് സ്മാരക ട്രസ്റ്റ് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച ചെറുകാട് അനുസ്മരണ സമ്മേളനത്തില്‍ വെച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ തമ്പി പുരസ്‌കാരം സമര്‍പ്പിച്ചു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വല്ലി എന്ന നോവലാണ് ഷീലാ ടോമിയെ പുരസ്‌കാരത്തന് അര്‍ഹയാക്കിയത്.
വല്ലി വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്. കുടിയേറ്റത്തിനിടയില്‍ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീര്‍ണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്.
കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലും കൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരമാണ് നോവല്‍. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ.
Comments are closed.