‘സ്ത്രീസമൂഹം ഒരുകാലത്തും സുരക്ഷിതരല്ല’: ഷീല
സ്ത്രീസമൂഹം ഒരുകാലത്തും സുരക്ഷിതരല്ലെന്നും സ്ത്രീകള്‍ക്ക് ഒരിക്കലും പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും പുതിയകാലത്ത് സ്ത്രീകള്‍ കാര്യങ്ങള്‍ തുറന്നു പറയാനും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തരായിട്ടുണ്ടെന്നും നടി ഷീല. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ സ്ത്രീകള്‍ സിനിമയുടെ എല്ലാ തലങ്ങളിലേക്കും എത്തിപ്പെട്ടിട്ടുണ്ട്. പുതിയ സിനിമാക്കാലത്ത് സ്ത്രീ- പുരുഷ വേര്‍തിരിവ് ഇല്ലാതായി എന്നും ഷീല പറഞ്ഞു.
ഷീലയുടെ സിനിമാജീവിതത്തില്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് എം എസ് ദിലീപ് പറഞ്ഞു. ‘ഷീല പറയുന്ന ജീവിതകഥ ‘എഴുതുമ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കാലഘട്ടത്തിലും പുരുഷമേധാവിത്വം നിലനില്‍ക്കുന്നുവെന്ന് മോഡറേറ്ററായ ദീദി ദാമോദരന്‍ അഭിപ്രായപ്പെട്ടു. സദസ്സിനെ ഒരേസമയം പൂര്‍ണമായും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഷീല പങ്കുവെച്ച അനുഭവങ്ങള്‍.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.