‘ദി പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ പുസ്തകപ്രകാശനം ഒക്ടോബര്‍ 26ന്
പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ശശി തരൂര്‍ എം.പിയുടെ ഏറ്റവും പുതിയ രചനയായ ദി പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍-നരേന്ദ്രമോദി ആന്‍ഡ് ഹിസ് ഇന്ത്യ എന്ന കൃതിയുടെ പുസ്തകപ്രകാശനം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് നിര്‍വ്വഹിക്കുന്നു. ഒക്ടോബര്‍ 26 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ദില്ലിയിലെ തീന്‍ മൂര്‍ത്തി ഭവനിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ വെച്ചാണ് പുസ്തകപ്രകാശനം.
അഞ്ചു ഭാഗങ്ങളായി തിരിച്ച് അന്‍പത് അധ്യായങ്ങളിലായി എഴുതപ്പെട്ട ഈ പുസ്തകം നരേന്ദ്രമോദിയെന്ന ‘ഇന്ത്യന്‍ പ്രധാനമന്ത്രിയെ’ കുറിച്ചുള്ള സൂക്ഷ്മവും സ്പഷ്ടവുമായ വിലയിരുത്തലാണ്. നരേന്ദ്രമോദി എന്ന പ്രതിഭാസത്തിലെ വൈരുദ്ധ്യങ്ങളെ അദ്ദേഹം ഈ കൃതിയില്‍ തുറന്നവതരിപ്പിക്കുന്നു. അലിഫ് ബുക്ക് കമ്പനിയാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. സ്‌ഫോടനാത്മകം എന്ന വിശേഷണമാണ് പ്രസാധകര്‍ ഈ പുസ്തകത്തിന് നല്‍കിയിരിക്കുന്നത്.
All welcome! pic.twitter.com/A4IHEkf4JY
— Shashi Tharoor (@ShashiTharoor) October 18, 2018
Comments are closed.