വീട്ടിലിരുന്ന് വായിക്കാൻ 10 പുസ്‌തകങ്ങൾ നിർദ്ദേശിച്ചു ശശി തരൂർ
ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നവർക്ക് നല്ല പുസ്തകങ്ങൾ വായിക്കാനുള്ള സമയം കൂടിയാണിത്. ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 10 പുസ്തകങ്ങൾ ശുപാർശ ചെയ്യുന്നു, വിഖ്യാത ഗ്രന്ഥകാരൻ കൂടിയായ ശശി തരൂർ എം.പി
1. ദി മഹാഭാരത:
പ്രൊഫ.പി.ലാലിന്റെ മഹാഭാരതത്തിന്റെ അതിമനോഹരമായ സമകാലീന തർജ്ജമ.അപൂർവമായ ഭാഷാ വൈഭവം കൊണ്ട് അമ്പരപ്പിക്കുന്ന കൃതി .
നമ്മുടെ രാജ്യത്തിന്റെ അതിസമ്പന്നമായ സാംസ്കാരിക, രാഷ്ട്രീയ, പൈതൃകങ്ങളെക്കുറിച്ച് ആഴത്തിൽ പ്രതിപാദിക്കുന്ന ജവഹർലാൽ നെഹ്റുവിന്റെ കൃതി.
ഗബ്രിയേൽ ഗാർഷ്യ മാർക്വിസിന്റെ രചന. വശ്യമായ കഥയുടെയും ഭാഷയുടെയും മഹത്തായ ഗദ്യാവിഷ്കാരം. ഈ നൂറ്റാണ്ടിന്റെ നോവൽ.
4.ദി ബുക്ക് ഒഫ് ലാഫർ ആൻഡ് ഫോർഗെറ്റിങ് സോവിയറ്റ്:
കമ്മ്യൂണിസ്റ്റ് ആധിപത്യത്തിലായിരുന്ന കിഴക്കൻ യൂറോപ്പിന്റെ കഥ പറയുന്ന മിലൻ കുന്ദേരയുടെ നോവൽ. തീക്ഷ്ണമായ രാഷ്ട്രീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന കൃതി.
മാജിക്കൽ റിയലിസത്തിന്റെ അപൂർവത വായനക്കാർക്ക് പരിചയപ്പെടുത്തിയ ഒ.വി.വിജയന്റെ കൃതി. മലയാളത്തിന്റെ മുഖ്യ ക്ലാസിക് രചനകളിലൊന്ന്.
മഹത്തായ ഇന്ത്യൻ നോവൽ. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തിന്റെ പല തലങ്ങളിലൂടെ സഞ്ചരിച്ച സൽമാൻ റുഷ്ദിയുടെ മാസ്റ്റർ പീസ്
7. ദി മാൻ ഹു ന്യൂ ഇൻഫിനിറ്റി:
പ്രമുഖ ഗണിതശാസ്ത്രജ്ഞനായ രാമാനുജന്റെ ജീവിതത്തെ പുനരാവിഷ്കരിക്കുന്ന റോബർട്ട് കനിഗേലിന്റെ കൃതി . ഗണിതശാസ്ത്രത്തെക്കുറിച്ച് ധാരണയില്ലാത്തവർക്കു പോലും മനസിലാക്കാൻ കഴിയുന്ന കൃതി.
8.ദി വൺ ഹൺഡ്രഡ് ഇയർ ഓൾഡ് മാൻ ഹു സ്റ്റെപ്പ്ഡ് ഔട്ട് ഒഫ് എ വിൻഡോ ആൻഡ് ഡിസപ്പിയേഡ്:
ജോനസ് ജോൺസന്റെ കൃതി.വികാരങ്ങൾ തൊടാതെ ഹാസ്യത്തിലേക്ക് വായനക്കാരെ എടുത്തു ചാടിക്കുന്ന കൃതി ഇരുപതാം നൂറ്റാണ്ടിലെ എടുത്തു പറയത്തക്ക നോവലുകളിൽ ഒന്ന്.
9. ദി ആർഗ്യുമെന്റേറ്റീവ് ഇന്ത്യൻ:
എഴുത്തുകൊണ്ടും വിഷയത്തിന്റെ ആഴംകൊണ്ടും ഗവേഷണംകൊണ്ടും മികച്ചുനിൽക്കുന്ന അമർത്യാ സെന്നിന്റെ രചന.ഇന്ത്യയുടെ സാംസ്കാരിക ഭൗതിക ജീവിതത്തെക്കുറിച്ച് പുത്തൻ ഉണർവു നല്കുന്ന കൃതി.
10. എ കോർണർ ഓഫ് എ ഫോർഗോട്ടൻ ഫീൽഡ്:
ഇന്ത്യൻ ക്രിക്കറ്റിന്റെ പരിണാമത്തെ ആഴത്തിലും രസകരമായും പരാമർശിക്കുന്ന കൃതി. രാമചന്ദ്ര ഗുഹയുടെ മനോഹരമായ രചനകളിലൊന്ന്.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യുക
കടപ്പാട് ;കേരളാ കൗമുദി
Comments are closed.