സ്വിഗ്ഗിയിലൂടെ ഡിസി ബുക്‌സ് പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ശശി തരൂര്‍
സ്വിഗ്ഗിയിലൂടെ ഡിസി ബുക്‌സ് പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ശശി തരൂര്‍ എംപി. ഡിസി ബുക്‌സ്റ്റോറില്‍ നിന്നും സ്വിഗ്ഗി വിതരണക്കാരന്‍ തനിക്കായി പുസ്തകങ്ങള്‍ സ്വീകരിക്കുന്ന ചിത്രം തരൂര്‍ ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണ്‍ കാലഘട്ടത്തിലെ കേരളത്തില്‍ നിന്നുള്ള മികച്ച സംരംഭം എന്നാണ് സ്വിഗ്ഗി വഴിയുള്ള പുസ്തക വിതരണത്തെ തരൂര്‍ വിശേഷിപ്പിച്ചത്.
Only in Kerala (so far!) Great initiative in the #Lockdown era: a DC Books salesman hands my book order to a @swiggy_in food delivery operative who will bring me food *and* food for thought! Well done
@dcbooksonline! Read all about the scheme:https://t.co/6LYJBnP19P pic.twitter.com/iQBJflvpd6— Shashi Tharoor (@ShashiTharoor) July 3, 2020
കഴിഞ്ഞ ദിവസം മുതലാണ് ഡിസി ബുക്‌സ് പുസ്തകങ്ങള്‍ സംസ്ഥാനത്തുടനീളം പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴി ലഭ്യമാക്കിത്തുടങ്ങിയത്.ആദ്യ ഓര്‍ഡറുകള്‍ക്ക് 30% വിലക്കുറവും സ്വിഗ്ഗി വഴിയുള്ള ഓര്‍ഡറുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൊറോണ എന്ന മഹാമാരിയും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുമൊന്നും വായനയ്ക്ക് ഒരു തടസ്സമാകാരുത് എന്ന ലക്ഷ്യത്തോടെയാണ് ഡിസി ബുക്‌സിന്റെ പുതിയ ഉദ്യമം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
Comments are closed.