‘കോവിഡ്-19 ഇന്‍ഫോഡെമിക് ‘ വായിക്കാതെ പോയാല്‍ നിങ്ങള്‍ പലതും അറിയാതെ പോകും: ശശി തരൂര്‍
എസ് ആര്‍ സഞ്ജീവിന്റെ കോവിഡ്-19 ഇന്‍ഫോഡെമിക് എന്ന പുസ്തകം വായിക്കാതെ പോകരുതെന്ന് ശശി തരൂര്‍ എംപി. പുസ്തകത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോവിഡ്-19 ഇന്‍ഫോഡെമിക് എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങാന്‍ സാധിച്ചതിലും പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്. കോവിഡ് എന്ന മഹാമാരിയെക്കുറിച്ചുള്ള ഈ പുസ്തകം നിങ്ങള്‍ വായിക്കാതെ പോയാല്‍ നിങ്ങള്‍ പലതും അറിയാതെ പോകും. എന്നാല്‍ ഈ പുസ്തകം വായിച്ചാല്‍ നിങ്ങള്‍ അറിഞ്ഞുവെച്ച പലതും തെറ്റാണെന്ന് തിരിച്ചറിയും. കാര്യങ്ങളെ ആധികാരികമായി വിലയിരുത്തിയുള്ള പഠനങ്ങളടങ്ങിയ ഈ പുസ്തകം വളരെ മികച്ചതാണ്- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
Enjoyed speaking on& receiving the first copy of a new book on the #COVID19 “Infodemic”. If you don’t read the stuff out there about the pandemic, you’re uninformed, but if you read it all, you’re misinformed!This is a very good study on the role of information, by media experts. pic.twitter.com/IDouREx0VP
— Shashi Tharoor (@ShashiTharoor) October 5, 2020
ലിബറൽ ഡെമോക്രാറ്റിക് മൂല്യങ്ങളുടെയും മാനവിക നിലപാടുകളുടെയും വേദിയിൽ നിന്ന് കോവിഡ് -19 കാലഘട്ടത്തിലെ വിവരരംഗത്തെ ആഴത്തിൽ പരിശോധിക്കുന്ന
പുസ്തകമാണ് എസ് ആര്‍ സഞ്ജീവിന്റെ കോവിഡ്-19 ഇന്‍ഫോഡെമിക്. പാൻഡെമിക്കിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ, പകർച്ചവ്യാധിയുടെ സമയത്ത് കേരളം പഠിച്ച പാഠങ്ങളുമായൊക്കെ പുസ്തകം സംവദിക്കുന്നു.
Comments are closed.