DCBOOKS
Malayalam News Literature Website

പണം വായനക്കൊരു തടസമാകരുത്; വായിച്ച പുസ്തകങ്ങള്‍ വീണ്ടും വായനക്കാരിലെത്തിക്കാന്‍ ഷാര്‍ജ


ഷാര്‍ജ; വായിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും പണമില്ലാത്തതിന്റെ പേരില്‍ ഇനി വായനയ്ക്കുള്ള അവസരം നഷ്ടപ്പെടില്ല. ഉപയോഗിച്ച പുസ്തകങ്ങള്‍ കുറഞ്ഞവിലയ്ക്ക് വീണ്ടും വായനക്കാരിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ഷാര്‍ജ.

കൂടിയ വിലയ്ക്ക് പുസ്തകം സ്വന്തമാക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്തവരെ ലക്ഷ്യം വെച്ചാണ് ഇത്തരത്തിലൊരു വില്‍പന. ഏഴാമത് ഷാര്‍ജ യൂസ്ഡ് ബുക്ക് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് രണ്ടു മുതല്‍ 20 ദിര്‍ഹം വരെ തുകയ്ക്ക് പുസ്തകങ്ങള്‍ വില്‍ക്കുന്നത്. ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കുറഞ്ഞ വിലയില്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നത്. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ചയാകും കുറഞ്ഞവിലയില്‍ വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ ലഭ്യമാകുക.

Comments are closed.